Cultural Festival | എസ് കെ എസ് എസ് എഫ് ജില്ലാ സർഗലയം നെല്ലിക്കട്ടിൽ പ്രൗഢമായി തുടക്കം കുറിച്ചു
● പരിപാടിക്ക് തുടക്കം കുറിച്ച് സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ പ്രാർത്ഥന നിർവ്വഹിച്ചു.
● എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് ഉദ്ഘാടനം ചെയ്തു.
നെല്ലിക്കട്ട: (KasargodVartha) എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ രണ്ട് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന സർഗലയ കലാമത്സരങ്ങളുടെ ഭാഗമായ ജില്ലാ സർഗലയം നെല്ലിക്കട്ട ഇമാം ഗസ്സാലി (റ) നഗറിൽ പ്രൗഢമായി തുടക്കം കുറിച്ചു. പതിനഞ്ചാമത് സർഗലയത്തെ സൂചിപ്പിക്കുന്നതിന് സ്വാഗത സംഘം ചെയർമാൻ വൈ അബ്ദുല്ലക്കുഞ്ഞിയുടെ നേതൃത്വത്തിൽ പതിനഞ്ച് പ്രമുഖർ പതാകകൾ ഉയർത്തി.
പരിപാടിക്ക് തുടക്കം കുറിച്ച് സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ പ്രാർത്ഥന നിർവ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, ഇ.ചന്ദ്രശേഖരൻ, എൻ.എ നെല്ലിക്കുന്ന് എന്നിവർ മുഖ്യതിഥികളായി. താജുദ്ദീൻ ദാരിമി പടന്ന മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഇ.പി ഹംസത്തുസ്സഅദി, ബേർക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, അഡ്വ. പി.കെ ഫൈസൽ, ഷാനവാസ് പാദൂർ, മാഹിൻ കേളോട്ട്, സുഹൈർ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സഈദ് അസ്അദി, സിദ്ദീഖ് ബെളിഞ്ചം, റഷീദ് ബെളിഞ്ചം, ഹാഷിം ദാരിമി ദേലമ്പാടി, ഹാരിസ് ദാരിമി ബെദിര, അബൂബക്കർ സാലൂദ് നിസാമി, എം.എ ഖലീൽ, മൂസ മൗലവി ഉമ്പ്രങ്കള, സുലൈമാൻ നെല്ലിക്കട്ട, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ.അബൂബക്കർ, അർഷാദ് ബെർക്ക, കണ്ടത്തിൽ മുഹമ്മദ് ഹാജി, നസീർ യമാനി, റസാഖ് അർഷദി, ഹനീഫ് അൽ അമീൻ, ബെർക്ക ഹുസൈൻ, അബ്ദുൽ ഖാദർ നെല്ലിക്കട്ട, ഇബ്രാഹിം നെല്ലിക്കട്ട എന്നിവർ പങ്കെടുത്തു.
തുടർന്ന് മാപ്പിള പാട്ട് രംഗത്തെ പ്രമുഖൻ ഫൈസൽ എളേറ്റിൽ പാടിയും പറഞ്ഞും സംവദിച്ചു. മജ്ലിസുന്നൂർ സദസിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങള്‍ കണ്ണന്തളി നേതൃത്വം നൽകി. സർഗലയം ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒൻപതിന് സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി നിർവ്വഹിക്കും.
#Sargalayam #SKSSF #KeralaFestival #CulturalEvent #MappilaSongs #Nellikatta