ബസ്യാത്രയ്ക്കിടയില്‍ 95,000 രൂപ കവര്‍ന്നു
Aug 7, 2012, 21:08 IST

കാസര്‍കോട്: ബസ്യാത്രയ്ക്കിടയില്‍ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 95,000 രൂപ കവര്‍ന്നു. വിദ്യാനഗറിലുള്ള കാസര്‍കോട് അര്‍ബന്‍ സഹകരണ സൊസൈറ്റി ജീവനക്കാരന്‍ ശ്രീഹരിയില്‍നിന്നാണ് പണം കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.
ജില്ലാ സഹകരണബാങ്കിന്റെ കാസര്‍കോട്ടുള്ള മെയിന്‍ ബ്രാഞ്ചില്‍നിന്ന് പണം പിന്‍വലിച്ച് വിദ്യാനഗറിലേക്ക് മടങ്ങുകയായിരുന്നു. പുതിയ ബസ്സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ബാഗിനുള്ളില്‍നിന്ന് പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. കാസര്‍കോട് പോലീസ് അന്വേഷണം തുടങ്ങി.
നഗരം പെരുന്നാള്‍-ഓണത്തിരക്കിലമര്‍ന്നതോടെ മോഷ്ടാക്കളും പെരുകിയിട്ടുണ്ട്. സ്ത്രീകളില്‍നിന്ന് പണവും മൊബൈല്‍ ഫോണും സ്വര്‍ണ പാദസരവും കവര്‍ന്ന സംഘത്തെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടിയിരുന്നു.
Keywords: Bus, Kasaragod, Theft, Cash, Bank