ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ആറുകോടി രൂപ വായ്പ നല്‍കി: ചെര്‍ക്കളം
Nov 21, 2014, 16:01 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2014) ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും അവരുടെ വികസനത്തിനുമായി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ആറു കോടി രൂപ വായ്പ നല്‍കിയതായി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. സ്വയം തൊഴില്‍ കണ്ടെത്തല്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിച്ച 472 പേര്‍ക്ക് വായ്പ നല്‍കി. സാങ്കേതിക സ്ഥാപനങ്ങളിലും പ്രൊഫഷണല്‍ കലാലയങ്ങളിലും പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാഭ്യാസ ലോണിനുള്ള അപേക്ഷ ഇപ്പോള്‍ പരിശോധനയിലാണ്.
സ്വയം സഹായ സംഘങ്ങള്‍ക്ക് ലോണ്‍ നല്‍കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ 3600060 രൂപയില്‍നിന്നും കോര്‍പ്പറേഷന്റെ സ്വന്തം ഫണ്ട് 1,48,91,750 രൂപയില്‍നിന്നുമാണ് ഈ ലോണ്‍ നല്‍കിയത്. 5,65,82,350 രൂപ ലോണ്‍ നല്‍കിയതായി ചെര്‍ക്കളം പറഞ്ഞു.
വിവിധ സാങ്കേതക പരിശീലനം നല്‍കാന്‍ ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് സ്‌കില്‍ ട്രെയിനിംഗ് സംഘടിപ്പിക്കും. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ സഹകരണത്തോടെ സൗജന്യ ഡ്രൈവിംഗ് പരിശീലനം നല്‍കും. ചെങ്കള, മംഗല്‍പാടി, കുമ്പള, ചെമ്മനാട്, തൃക്കരിപ്പൂര്‍, കൊണ്ടോട്ടി, മക്കരപറമ്പ്, പൂക്കോട്ടൂര്‍, വേങ്ങര പഞ്ചായത്തുകളിലും കാസര്‍കോട്, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റികളിലെയും കുടുംബശ്രീ എ.ഡി.എസുകള്‍ക്ക് വായ്പ നല്‍കാനും തീരുമാനിച്ചിതായി ചെര്‍ക്കളം പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
സ്വയം സഹായ സംഘങ്ങള്‍ക്ക് ലോണ്‍ നല്‍കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ 3600060 രൂപയില്‍നിന്നും കോര്‍പ്പറേഷന്റെ സ്വന്തം ഫണ്ട് 1,48,91,750 രൂപയില്‍നിന്നുമാണ് ഈ ലോണ്‍ നല്‍കിയത്. 5,65,82,350 രൂപ ലോണ്‍ നല്‍കിയതായി ചെര്‍ക്കളം പറഞ്ഞു.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
12 ാം ക്ലാസ് വരെ നിര്‍ബന്ധ സംസ്കൃത പഠനം വേണമെന്ന് ആര് എസ് എസ് സംഘടന
Keywords : Cherkalam Abdulla, Kasaragod, Kerala, Bank Loans, Rupees 6 crore load allotted - Cherkalam Abdulla.
Keywords : Cherkalam Abdulla, Kasaragod, Kerala, Bank Loans, Rupees 6 crore load allotted - Cherkalam Abdulla.