city-gold-ad-for-blogger

റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി

കാസര്‍കോട്: (www.kasargodvartha.com 20/01/2015) ദേശീയ ഗെയിംസിനു ആവേശം പകരാന്‍ ചൊവ്വാഴ്ച രാവിലെ കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഓടിയപ്പോള്‍ കാസര്‍കോടും അതില്‍ അണി ചേര്‍ന്നു. ആവേശം വാനോളമുയര്‍ത്തിയാണ് പലേടത്തും റണ്‍ കേരള റണ്‍ കുതിച്ചത്. 
കാസര്‍കോട് ജില്ലയില്‍ 233 കേന്ദ്രങ്ങളിലായി അഞ്ചു ലക്ഷത്തോളം പേരാണ് റണ്‍ കേരള റണ്ണില്‍ പങ്കാളികളായത്. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും, കായിക പ്രേമികളും ഉദ്യോഗസ്ഥരും എല്ലാം ഓടിയപ്പോള്‍ അത് ഐക്യത്തിന്റെയും സമഭാവനയുടേയും ദേശീയതയുടെയും സന്ദേശം വിളിച്ചോതി.

കാസര്‍കോട് ഗവ. കോളജ് പരിസരത്തു നിന്നു തുടങ്ങിയ മെഗാ റണ്‍ ദേശീയ പാതയിലൂടെ ബി.സി.റോഡു വവി സിവില്‍ സ്‌റ്റേഷന്‍ മൈതാനത്തു സമാപിച്ചു. കൂട്ടയോട്ടം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തു. തീം സോംഗ്, പ്രതിജ്ഞ, ബലൂണ്‍ പറപ്പിക്കല്‍ എന്നിവയ്ക്കു ശേഷമാണ് കൂട്ടയോട്ടം ആരംഭിച്ചത്. 

ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, എസ്.പി. തോംസണ്‍ ജോസ്, എ.ഡി.എം.  എച്ച്. ദിനേശന്‍, ദേശീയ കബഡി ടീം പരിശീലകന്‍ ഇ.ഭാസ്‌ക്കരന്‍, ദേശീയ വോളി ബോള്‍ ടീം ക്യാപ്റ്റണ്‍ അഞ്ജു ബാലകൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.അച്യുതന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, വിവിധ രാഷ്ട്രീയസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് ടൗണ്‍, പൊവ്വല്‍ എല്‍.ബി.എസ്. കോളജ് തുടങ്ങിയ സ്ഥലങ്ങളിലും ആവേശം പകര്‍ന്ന കൂട്ടയോട്ടം നടന്നു.

ദേശീയ ഗെയിംസില്‍ കാസര്‍കോട്ടു മത്സര വേദിയൊന്നും അനുവദിക്കാത്തതില്‍ ജനങ്ങള്‍ക്കു പ്രതിഷേധമുണ്ടെങ്കിലും ഓട്ടത്തില്‍ അതൊന്നും പ്രകടമായില്ല. കാസര്‍കോടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു തിങ്കളാഴ്ച കാസര്‍കോട്ട് സ്വാമിമാന്‍ എന്ന സംഘടന റണ്‍ ബാക്ക് റണ്‍ എന്ന പേരില്‍ പിന്നോട്ടുള്ള ഓട്ടം സംഘടിപ്പിച്ചിരുന്നു.
റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി

റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി

റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി
ഹൊസ്ദുര്‍ഗില്‍ നിന്നാരംഭിച്ച റണ്‍ കേരള റണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ശൈലജ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി
മടിക്കൈ ഐ.എച്ച്.എസ്.ആര്‍.ഡി. മോഡല്‍ കോളജിന്റെ നേതൃത്വത്തില്‍ നടത്തിയ റണ്‍ കേരള റണ്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.വി. ബാലകൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്യുന്നു
റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി
മടിക്കൈ ഐ.എച്ച്.എസ്.ആര്‍.ഡി. മോഡല്‍ കോളജിന്റെ നേതൃത്വത്തില്‍ നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ നിന്ന് 
റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി
നീലേശ്വരത്ത് നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ നിന്ന്
റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി
നീലേശ്വരത്ത് നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ നിന്ന്
റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി
റണ്‍ കേരള റണ്‍ തളങ്കരയില്‍ നടന്ന കൂട്ടയോട്ടം കാസര്‍കോട് ഡി.പി.സി. മെമ്പര്‍ എ. അബ്ദുര്‍ റഹ് മാന്‍ ഫഌഗ് ഓഫ് ചെയ്യുന്നു 
റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി

റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി

റണ്‍ കേരള റണ്‍: നാടാകെ ഓടി, ഒട്ടും പിന്നിലാകാതെ കാസര്‍കോടും ഓടി
പെര്‍ള നളന്ദ കോളജ് വിദ്യാര്‍ത്ഥികളുടെ റണ്‍ കേരള റണ്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia