'റൺ ഫോർ യൂണിറ്റി' കൂട്ടയോട്ടം ആവേശമായി; രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷിച്ചു
● ജില്ലാതല കൂട്ടയോട്ടം മാലിക് ദിനാർ പള്ളിക്ക് സമീപം ഫ്ലാഗ് ഓഫ് ചെയ്തു.
● ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
● മാലിക് ദിനാർ പള്ളിക്ക് സമീപം മുതൽ മല്ലികാർജുന ക്ഷേത്ര പരിസരം വരെയാണ് ജില്ലാതല കൂട്ടയോട്ടം.
● ജില്ലാ ക്രൈം ബ്രാഞ്ച് എസ്പി, ജില്ലാ അഡിഷണൽ എസ്പി, കാസർകോട് എഎസ്പി എന്നിവർ പങ്കെടുത്തു.
കാസർകോട്: (KasargodVartha) രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച, 2025 ഒക്ടോബർ 31 ന് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ എല്ലാ പോലീസ് സ്റ്റേഷൻ തലങ്ങളിലും 'റൺ ഫോർ യൂണിറ്റി' എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് കൂട്ടയോട്ടം ആവേശമായി.


ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡി തളങ്കര മാലിക് ദിനാർ പള്ളിക്ക് സമീപം ജില്ലാതല കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. മാലിക് ദിനാർ പള്ളിക്ക് സമീപം മുതൽ മല്ലികാർജുന ക്ഷേത്ര പരിസരം വരെയാണ് ജില്ലാതല കൂട്ടയോട്ടം സംഘടിപ്പിച്ചത്.


ജില്ലാ ക്രൈം ബ്രാഞ്ച് എസ്പി ബാലകൃഷ്‌ണൻ നായർ പി, ജില്ലാ അഡിഷണൽ എസ്പി ദേവദാസൻ, കാസർകോട് എഎസ്പി ഡോ. നന്ദഗോപൻ എം, ഡി സി ആർ ബി ഡിവൈഎസ്പി മണികണ്ഠൻ, പൊതുജനങ്ങൾ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, എസ്പിസി കേഡറ്റുകൾ എന്നിവർ കൂട്ടയോട്ടത്തിന്റെ ഭാഗമായി. പോലീസ് സ്റ്റേഷൻ തലങ്ങളിൽ അതത് എസ്എച്ച്ഒമാരുടെ നേതൃത്വത്തിലാണ് ജനമൈത്രി പോലീസ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. സുഹൃത്തുക്കൾക്ക് പങ്കുവെക്കുക.
Article Summary: Kasargod Police organised 'Run for Unity' on Rashtriya Ekta Diwas.
#RunForUnity #RashtriyaEktaDiwas #KeralaPolice #Kasargod #UnityRun #PoliceEvent






