city-gold-ad-for-blogger

കോഴിക്കോട് സ്വദേശിയായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

ബദിയടുക്ക: (www.kasargodvartha.com 11/10/2016) കോഴിക്കോട് സ്വദേശിയായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവമ്പാടിയിലെ ദേവസ്യ (52)യെയാണ് മുള്ളേരിയ ഗാഡിഗുഡ്ഡെയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാലു മാസം മുമ്പാണ് മാര്‍ട്ടിന്‍ എന്നയാളുടെ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളിയായി ജോലിക്ക് വന്നത്. തിങ്കളാഴ്ച ഉച്ചയായിട്ടും ജോലിക്കെത്താത്തിനെ തുടര്‍ന്ന് മറ്റു തൊഴിലാളികള്‍ താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് ദേവസ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഭാര്യ: എല്‍സമ്മ. മക്കള്‍: ജഫ്‌ന, ജഫി, ജസീം, ജഫീം. മൃതദേഹം തിരുവമ്പാടിയില്‍കൊണ്ടുപോയി സംസ്‌കരിച്ചു.
കോഴിക്കോട് സ്വദേശിയായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

Keywords:  Kasaragod, Kerala, Badiyadukka, Death, employ, Obituary, Kozhikode native, Rubber tapping employee found dead.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia