റബ്ബര്‍ ഷീറ്റുമോഷണം: രണ്ടുപേര്‍ പിടിയില്‍
Oct 13, 2013, 18:09 IST
ബദിയടുക്ക: പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 74 റബ്ബര്‍ ഷീറ്റുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ടുപേരെ ബദിയടുക്ക പോലീസ് പിടികൂടി. നാരമ്പാടി അര്‍ത്തിപ്പള്ളത്തെ വീട്ടില്‍ നിന്നാണ് കഴിഞ്ഞദിവസം റബ്ബര്‍ ഷീറ്റുകള്‍ മോഷണം പോയത്.
അണങ്കൂര്‍ കാപ്പിവളപ്പിലെ മുസ്തഫയുടെ മകളുടെ ഉടമസ്ഥതയിലുള്ള വീട് കുത്തിത്തുറന്നായിരുന്നു മോഷണം. മുസ്തഫ ബദിയടുക്ക പോലീസില്‍ പരാതി നല്‍കി.

Advertisement: