city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓടുന്ന ലോറികളില്‍ നിന്നും റബ്ബര്‍ ഷീറ്റ് മോഷണം: ഒരാള്‍ക്കൂടി അറസ്റ്റില്‍

ഓടുന്ന ലോറികളില്‍ നിന്നും റബ്ബര്‍ ഷീറ്റ് മോഷണം: ഒരാള്‍ക്കൂടി അറസ്റ്റില്‍
Fantom Sherif 
 കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ലോറികളില്‍ നിന്ന് റബര്‍ഷീറ്റ് മോഷ്ടിക്കുന്ന സംഘത്തില്‍പ്പെട്ട ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ചിത്താരി കൊവ്വല്‍ ഹൗസിലെ ശരീഫ് എന്ന ഫാന്റം ശരീഫി(30)നെയാണ് അറസ്റ്റ് ചെയ്തത്.

ഈ കേസില്‍ കാഞ്ഞങ്ങാട് മാണിക്കോത്തെ തെക്കേപുറത്തെ പി പി ഫൈസല്‍(29), അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ പി പി അഷ്‌റഫ്(32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കാഞ്ഞങ്ങാട്ട് റബ്ബര്‍ മോഷണകേസില്‍ നേരത്തെ അറസ്റ്റിലായ ശരീഫ് കഴിഞ്ഞ 25നാണ് ജാമ്യത്തിലിറങ്ങിയത്. ശരീഫിനെതിരെ വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് പോലീസ് സ്‌റ്റേഷനുകളില്‍ വധശ്രമത്തിന് കേസുണ്ടെന്ന് പോലിസ് പറഞ്ഞു.

Keywords: Kasaragod, Pantom Sherif , Rubber, Lorry, Arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia