city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുന്നറിയിപ്പില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായുള്ള ബോധവല്‍ക്കരണ ക്ലാസ് മാറ്റി വെച്ചു; പഠിതാക്കള്‍ വലഞ്ഞു


കാസര്‍കോട്: (www.kasargodvartha.com 18.04.2018) മുന്നറിയിപ്പില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായുള്ള ബോധവല്‍ക്കരണ ക്ലാസ് ആര്‍ ടി ഒ മാറ്റി വെച്ചത് ക്ലാസിനെത്തിയവരെ വലച്ചു. ലൈസന്‍സ് ലഭിക്കുന്നതിന് മുന്നോടിയായുള്ള ആര്‍ ടി ഒ യുടെ ബോധവല്‍ക്കരണ ക്ലാസാണ് യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ മാറ്റി വെച്ചത്. ലൈസന്‍സിന് അപേക്ഷിച്ചവര്‍ ക്ലാസിനെത്തിയപ്പോഴാണ് ക്ലാസ് മാറ്റി വെച്ച വിവരമറിഞ്ഞത്. ഇത് നിരവധി പേരെ വലച്ചു.

കാസര്‍കോട് കോ- ഓപ്പറേറ്റീവ് ബാങ്ക് ഹാളിലാണ് ക്ലാസ് നടക്കുന്നത്. ദൂരദിക്കുകളില്‍ നിന്നും ബുധനാഴ്ച നടക്കേണ്ടിയിരുന്ന ക്ലാസിനായെത്തിയവരില്‍ ഉള്‍പെടും. യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ ഇത്തരത്തില്‍ ക്ലാസ് മാറ്റി വെച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ക്ലാസിനെത്തിയവര്‍ പറഞ്ഞു. അതേസമയം ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ കാരണം പറയാന്‍ ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
മുന്നറിയിപ്പില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായുള്ള ബോധവല്‍ക്കരണ ക്ലാസ് മാറ്റി വെച്ചു; പഠിതാക്കള്‍ വലഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, RTO, Seminar, Change Date, Seminar Class, Without Warning, RTO Seminar postponed without any information; Students got trouble. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia