വാഹനങ്ങളിലെ സണ്‍ ഫിലിം വേട്ട ആര്.ടി.ഒയും കര്‍ശനമാക്കി
Jul 27, 2012, 11:43 IST

കാസര്‍കോട്: വാഹനങ്ങളിലെ സണ്‍ ഫിലിം വേട്ട ആര്.ടി.ഒ ഉദ്യോഗസ്ഥരും കര്‍ശനമാക്കി. കാസര്‍കോട് നഗരത്തിലെ നിരവധി വാഹനങ്ങള്‍ വെള്ളിയാഴ്ച രാവിലെ ആര്.ടി.ഒ അധികൃതര്‍ പിടികൂടി പിഴ ചുമത്തി. വാഹനത്തില്‍ ഒരു തരത്തിലുള്ള കൂളിംഗ് ഫിലിമും പാടില്ലെന്നാണ് സര്‍ക്കാരില്‍ നിന്നും ഉത്തരവ് ലഭിച്ചിട്ടുള്ളതെന്നും ചെറിയ കൂളിംഗ് ഉള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാരെ തല്ക്കാലം താക്കീത് ചെയ്ത് വിട്ടയക്കുകയാണ് ചെയ്യുന്നതെന്നും ആര്.ടി.ഒ അധികൃതര്‍ അറിയിച്ചു.
വാഹനങ്ങളിലെ സണ്‍ഗ്ലാസ് ഫിലിം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വാഹനങ്ങളില്‍ സണ്‍ഗ്ലാസ് ഫിലിം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തേ പോലീസും വാഹനങ്ങളിലെ സണ്‍ ഫിലിം വേട്ട നടത്തിയിരുന്നു.
തുടക്കത്തില്‍ താക്കീതാണ് നല്‍കിയതെങ്കിലും ഇപ്പോള്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. സോളാര്‍ ഫിലിം ഉപയോഗിച്ച വാഹനങ്ങളെ കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍മാരുടെ ലൈന്‍സും മറ്റ് രേഖകളും പിടിച്ചുവെക്കുകയും ചെയ്യുന്നുണ്ട്. വാഹനങ്ങളിലെ സണ്‍ ഫിലിം നീക്കം ചെയ്തെത്തിയാല്‍ മാത്രമാണ് ലൈസന്‍സും മറ്റ് രേഖകളും വിട്ടുകൊടുക്കുന്നത്.
Keywords: Kasaragod, Vehicle, RTO Officers, Sun glass film