എല്ലാം 'ഓക്കെ'യായിരുന്നിട്ടും ബൈക്കുടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ കുറ്റാരോപണ നോട്ടീസ്
Aug 15, 2014, 10:05 IST
ഉപ്പള: (www.kasargodvartha.com 15.08.2014) പുതുതായി വാങ്ങിയ ബൈക്കിനു നിയമാനുസൃതമുള്ള എല്ലാരേഖകളും ഉണ്ടായിരുന്നിട്ടും, കമ്പനിയുടെ ഐ.എന്‍.ഡി. നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചിട്ടും ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഉപ്പള കയ്യാറിലെ കെ. മുഹമ്മദ് ഫവാസിനാണ് കാസര്‍കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കെ.എല്‍. 14 പി 9275 നമ്പര്‍ ബൈക്കുടമയാണ് ഫവാസ്. ജൂലൈ ഒന്നിന് ബന്തിയോട്ടെ ഹീറോ ഷോറൂമില്‍ നിന്നാണ് ബൈക്ക് വാങ്ങിയത്. അഞ്ചു ദിവസത്തിനകം രേഖകളെല്ലാം ശരിയാക്കുകയും പഞ്ച് ചെയ്ത നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം മാത്രമായിരുന്നു ബൈക്ക് നിരത്തിലിറക്കിയത്.
ജൂലൈ 22ന് രാവിലെ 11.25 മണിക്ക് കുമ്പളയില്‍ കാസര്‍കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴിലുള്ള ഷാഡോ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഫവാസ് നിയമ ലംഘനം നടത്തിയത് ശ്രദ്ധയില്‍ പെട്ടതെന്നു നോട്ടീസില്‍ പറയുന്നു. വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ നിയമാനുസൃതമായല്ല പ്രദര്‍ശിപ്പിച്ചതെന്നും എസ്. 50, 51 വകുപ്പുകള്‍ പ്രകാരം അത് കുറ്റകരമാണെന്നും നോട്ടീസിലുണ്ട്.
ആഗസ്റ്റ് 30ന് കാസര്‍കോട് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കുന്ന റോഡു സുരക്ഷാ ബോധവല്‍ക്കരണ ക്ലാസില്‍ സംബന്ധിക്കണമെന്നും പിഴയടക്കണമെന്നും നോട്ടീസില്‍ നിര്‍ദേശിക്കുന്നു. വീഴ്ച വരുത്തുകയാണെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യുമെന്ന മുന്നറിയിപ്പുമുണ്ട്.
തപാലില്‍ കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കുഴങ്ങുകയാണ് ഫവാസ്. തെറ്റുകാരനല്ലാത്ത തനിക്കു മേല്‍ കുറ്റം ചാര്‍ത്തിയതും പിഴയടക്കാന്‍ പറയുകയും ചെയ്തത് വിചിത്രമായിരിക്കുന്നുവെന്നും ഫവാസ് പറയുന്നു. ഏതായാലും 30 ന്റെ ക്ലാസില്‍ പങ്കെടുത്ത് തന്റെ നിരപരാധിത്വം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഫവാസ്.

Keywords: RTO, Uppala, Bike, Bike Owner, Notice, Kasaragod, Kerala, RTO notice to bike owner without reason?