city-gold-ad-for-blogger

സീതാംഗോളി ബസപകടം: 90 ബസുകളില്‍ ആര്‍.ടി.ഒ. പരിശോധന നടത്തി; 15 എണ്ണത്തിന് നോട്ടീസ്

കുമ്പള:(www.kasargodvartha.com 15.10.2014) ചൊവ്വാഴ്ച സീതാംഗോളിയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തെ തുടര്‍ന്ന് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യബസുകളില്‍ പരിശോധന നടത്തി.  ബുധനാഴ്ച രാവിലെ കുമ്പള, കാസര്‍കോട്, ചെര്‍ക്കള, ഹൊസങ്കടി, മുള്ളേരിയ തുടങ്ങിയ സ്ഥലങ്ങളില്‍വെച്ചാണ് 90ഓളം സ്വകാര്യ ബസുകളെ പരിശോധിച്ചത്.

സ്പീഡ് ഗവര്‍ണര്‍, ഡോര്‍, യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യങ്ങളുടെ അഭാവം, റണ്ണിംഗ് കണ്ടീഷന്‍ എന്നിവ ഇല്ലാത്ത 15 ബസുകള്‍ക്ക് നോട്ടീസ് നല്‍കി. പ്രശ്‌നം പരിഹരിച്ച് ആര്‍.ടി.ഒ.യെ കാണിച്ച് അംഗീകാരം ലഭിക്കുന്നതുവരെ സര്‍വീസ് നടത്തരുതെന്നായിരുന്നു നിര്‍ദേശം. ഇടക്കിടെ ബസുകളില്‍ ഇതുപോലെ പരിശോധന നടത്തുമെന്നും ഇതുമായി ഉടമകളും യാത്രക്കാരും സഹകരിക്കണമെന്നും ആര്‍.ടി.ഒ. അധികൃതര്‍ അറിയിച്ചു. ആര്‍.ടി.ഒ. സുരേഷ് ബാബുവിന് പുറമെ ഉദ്യോഗസ്ഥരായ തങ്കച്ചന്‍, ജോസ് അലക്‌സ്, റെജി കുര്യക്കോസ്, പ്രദീപ് കുമാര്‍, സുനീഷ് പുതിയ വീട്ടില്‍, ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്കുനേതൃത്വം നല്‍കി.

സീതാംഗോളിയില്‍ അപകടം വരുത്തിയ ബസിന്റെ െ്രെഡവര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച നെല്ലിക്കുന്നിലെ അബ്ദുല്‍ നാസറിന്റെ സഹോദരന്‍ അസ്ലമിന്റെ പരാതിയിലാണ് കേസ്. അശ്രദ്ധമായി വാഹനം ഓടിക്കല്‍, അജാഗ്രത, അമിത വേഗത, മനപൂര്‍വമല്ലാത്ത നരഹത്യ, ഗുരുതര പരിക്ക് വരുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

സീതാംഗോളി ബസപകടം: 90 ബസുകളില്‍ ആര്‍.ടി.ഒ. പരിശോധന നടത്തി; 15 എണ്ണത്തിന് നോട്ടീസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia