സംസ്ഥാന അതിര്‍ത്തികളില്‍ ആര്‍ടിഒ റെയ്ഡ്; 50 വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കി
Oct 7, 2014, 18:15 IST
കാസര്‍കോട്: (www.kasargodvartha.com 07.10.2014) സംസ്ഥാന അതിര്‍ത്തി പ്രദേശമായ മുള്ളേരിയ മുതല്‍ പഞ്ചിക്കല്‍ വരെ ആര്‍.ടി.ഒ അധികൃതര്‍ തിങ്കളാഴ്ച അവധിദിന റെയ്ഡ് നടത്തി. 50 ഓളം വാഹനങ്ങളില്‍ നിന്നും പിഴയായി 50,000 രൂപ ഈടാക്കി.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീലേഖയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. വാഹന നികുതി അടക്കാതെ അനധികൃതമായി സംസ്ഥാനത്തേക്ക് പ്രവേശിച്ച 50 ഓളം വാഹനങ്ങളെയാണ് അധികൃതര്‍ പിടികൂടിയത്. നികുതി അടക്കാതെ 15 ചരക്ക് വാഹനങ്ങള്‍ക്കെതിരേയും, ലൈസന്‍സ് ഇല്ലാത്ത 10 പാസഞ്ചര്‍ കാറുകള്‍ക്കെതിരേയും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 10 ഡ്രൈവര്‍മാര്‍ക്കെതിരേയും പിഴ ചുമത്തി.
ആര്‍ടിഒ പ്രകാശ് ബാബു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.രാജേഷ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ സി.എ.പ്രദീപ്കുമാര്‍ എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്‍കി. നികുതി അടക്കാതെ സര്‍വ്വീസ് നടത്തുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീലേഖയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. വാഹന നികുതി അടക്കാതെ അനധികൃതമായി സംസ്ഥാനത്തേക്ക് പ്രവേശിച്ച 50 ഓളം വാഹനങ്ങളെയാണ് അധികൃതര്‍ പിടികൂടിയത്. നികുതി അടക്കാതെ 15 ചരക്ക് വാഹനങ്ങള്‍ക്കെതിരേയും, ലൈസന്‍സ് ഇല്ലാത്ത 10 പാസഞ്ചര്‍ കാറുകള്‍ക്കെതിരേയും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 10 ഡ്രൈവര്‍മാര്‍ക്കെതിരേയും പിഴ ചുമത്തി.
![]() |
File Photo |
Keywords : Kasaragod, RTO, Vehicle, Kerala, Mulleria, Raid, Panjikkal.