സര്‍വീസ് മുടക്കിയ ബസിനെതിരെ നാട്ടുകാരുടെ പരാതിയില്‍ കേസെടുത്തു
Sep 18, 2015, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 18/09/2015) സര്‍വീസ് മുടക്കിയ ബസിനെതിരെ കേസെടുത്തു. തലപ്പാടി- ചേരൂര്‍ റൂട്ടിലോടുന്ന കെ.എല്‍ 9 ക്യൂ2664 നമ്പര്‍ സ്റ്റേജ് കാരേജിനെതിരെയാണ് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ എ.കെ രാജീവന്‍ കേസെടുത്തത്.
ബസ് അന്യായമായി സര്‍വീസ് മുടക്കുന്നതായി ചേരൂര്‍ നിവാസികള്‍ ആര്‍ടിഒയ്ക്ക് പരാതി നല്‍കിയിരുന്നു. നിര്‍ദേശം അവഗണിച്ച് സര്‍വീസ് മുടക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

Keywords : Kasaragod, Bus, Natives, Complaint, RTO, Case, Thalappady, Cheroor.