വിവരാവകാശ കണ്‍വെന്‍ഷന്‍ 10നു
Sep 8, 2016, 10:17 IST
കാസര്‍കോട്: (www.kasargodvartha.com 08/09/2016) വിവരാവകാശ ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വന്‍ഷന്‍ 10നു ഉച്ചയ്ക്ക് രണ്ടിനു പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കോ ഓപറേറ്റീവ് ബേങ്ക് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവരാവകാശ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി ബി വിനു ഉദ്ഘാടനം ചെയ്യും.
ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ ബുര്‍ഹാന്‍ അധ്യക്ഷനാവും. തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകരുടെ സംഗമവും വിവിധ വിഷയങ്ങളില്‍ സെമിനാറും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വിവരാവകാശ പ്രവര്‍ത്തകരായ അജയന്‍ പരവടനടുക്കം, ബുര്‍ഹാന്‍, അഡ്വ. ജോര്‍ജ് പ്ലാമൂട്ടില്‍, ബദറുദ്ദീന്‍ കറന്തക്കാട് എന്നിവര്‍ പങ്കെടുത്തു.
Keywords : Kasaragod, Press meet, Programme, Inauguration, Convention, RTI act.

Keywords : Kasaragod, Press meet, Programme, Inauguration, Convention, RTI act.