കാണാതായ റിട്ട. ഒ.എന്‍.ജി.സി ഉദ്യോഗസ്ഥന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
Jun 15, 2017, 17:35 IST
നീലേശ്വരം: (www.kasargodvartha.com 15.06.2017) കാണാതായ റിട്ട. ഒ.എന്‍.ജി.സി ഉദ്യോഗസ്ഥന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. ഒ.എന്‍.ജി.സി ഉദ്യോഗസ്ഥന്‍ ടി.പി ബാലകൃഷ്ണന്റെ (77) മൃതദേഹമാണ് നെഹ്‌റു കോളജിന് സമീപം കളത്തേര തൂക്കുപാലത്തിനു സമീപം പുഴയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം മുതല്‍ ബാലകൃഷ്ണനെ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബാലകൃഷ്ണന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: വത്സല. മക്കള്‍: രഞ്ജിത്ത് കുമാര്‍ (ടാറ്റ കണ്‍സള്‍ട്ടന്‍സി എഞ്ചിനീയര്‍, ബംഗളൂരു), ഗീതാഞ്ജലി. മരുമക്കള്‍: ലാല്‍ ജി വാസു, കൃഷ്ണ. സഹോദരങ്ങള്‍: ജനാര്‍ദനന്‍, ശ്രീധരന്‍, നളിനി.

Keywords: Kasaragod, Kerala, Neeleswaram, news, Death, Deadbody, Missing, River, complaint, Police, Investigation, Rtd. ONGC officer's dead body found in River