ആര്‍ ടി ഓഫീസ് വെള്ളരിക്കുണ്ടില്‍; ഇടതുമുന്നണിയില്‍ അസ്വാരസ്യം
Apr 26, 2018, 17:12 IST
പരപ്പ: (www.kvartha.com 26.04.2018) വെള്ളരിക്കുണ്ട് ആര്‍ടി ഓഫീസ് വെളളരിക്കുണ്ട് ടൗണില്‍ സ്ഥാപിക്കാനുള്ള തീരുമാനത്തെ ചൊല്ലി ഇടതുമുന്നണിയില്‍ അസ്വാരസ്യം. തഹസില്‍ദാര്‍, ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നിവര്‍ നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ട പരപ്പയിലെയും വെള്ളരിക്കുണ്ടിലെയും സ്ഥലം പരിശോധിച്ച ശേഷമാണ് ആര്‍ടി ഓഫീസ് വെള്ളരിക്കുണ്ടിലും ടെസ്റ്റിംഗ് ഗ്രൗണ്ട് പരപ്പക്കടുത്ത പുലിയംകുളത്തും സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച അന്തിമ റിപോര്‍ട്ട് വ്യാഴാഴ്ച രാവിലെ ഗതാഗതവകുപ്പ് മന്ത്രിയുടെ മേശപ്പുറത്തെത്തി. അദ്ദേഹം ഇന്നു തന്നെ ഫയലില്‍ ഒപ്പുവെക്കുമെന്നാണ് അറിയുന്നത്.
ആര്‍ടി ഓഫീസിന്റെ സ്ഥലം സംബന്ധിച്ച് സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമായിരുന്നു. ഓഫീസ് വെളളരിക്കുണ്ടില്‍ വേണമെന്ന് സിപിഐയും പരപ്പയില്‍ വേണമെന്ന് സിപിഎമ്മും ആദ്യം ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും പിന്നീട് ഇടതുമുന്നണി യോഗത്തില്‍ പരപ്പയില്‍ സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടത്.
ഗതാഗതവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും എന്‍സിപിയിലെ ഒരു മുതിര്‍ന്ന ജില്ലാ നേതാവുമാണ് ആര്‍ടി ഓഫീസ് വെള്ളരിക്കുണ്ടില്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഇതോടെ ഇടതുമുന്നണിക്കകത്ത് വീണ്ടും കലാപമുണ്ടായേക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Parappa, RTO, Vellarikundu, Left Party, RT Office, Report, Rt office in vellarikkundu problems in
Keywords: Kasaragod, Kerala, News, Parappa, RTO, Vellarikundu, Left Party, RT Office, Report, Rt office in vellarikkundu problems in