രാഷ്ട്രസുരക്ഷ ഉറപ്പുവരുത്തുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വം: ആര്‍ എസ് എസ് നേതാവ് ആര്‍ അരുണ്‍ കുമാര്‍
Oct 11, 2016, 19:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2016) രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് സര്‍ക്കാരുകളുടെ ബാധ്യതമാത്രമല്ലെന്നും ഓരോ പൗരനും അതിനുള്ള ഉത്തരവാദിത്വമുണ്ടെന്നും ആര്‍ എസ് എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് ആര്‍. അരുണ്‍കുമാര്‍ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈയിടെ ഭാരത സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ പ്രത്യാക്രമണം ഓരോ പൗരന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കാനുതകുന്നതാണ്. രാജ്യത്തിനകത്തു കഴിഞ്ഞ വര്‍ഷം അനവധി ഭീകരന്മാരെ കൊന്നൊടുക്കിയെങ്കിലും അതിര്‍ത്തികടന്ന് ശത്രുവിനെ നേരിട്ടത് ഭാരതം ലോകശക്തി ആകുന്നതിന്റെ ശുഭസൂചനകള്‍ നല്‍കും. ഭാരത സൈന്യത്തിനു നേരെ സംശയമുണര്‍ത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്ര വിരുദ്ധ ശക്തികളെ സഹായിക്കുകയാണ്. നവരാത്രി ആഘോഷമെന്നത് സംഘടിത ശക്തിയുടെ പ്രകടനമാണ്.
മഹിഷാസുരനെ നിഗ്രഹിക്കുവാനുള്ള ശക്തി സമാജത്തില്‍ നിന്നുമാണ് സ്വരൂപിച്ചത്. അതു തന്നെയാണ് ഒമ്പത് ദശകങ്ങളായി രാഷ്ട്രീയ സ്വയംസേവക സംഘവും ചെയ്തുവരുന്നത്. അസംഘടിതമായ ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്നതിലൂടെ ആര്‍ എസ് എസ് ഭാരതത്തെ ആന്തരികമായി ശക്തിപ്പെടുത്തുന്നു. വ്യക്തിനിര്‍മാണത്തിലൂടെ സമാജത്തിന്റെ ശാക്തീകരണവും അതുവഴി രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ആര്‍ എസ് എസ് ചെയ്തുവരുന്നതെന്നും ആര്‍ അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിഗേഡിയര്‍ (റിട്ട.) കെ എന്‍ പ്രഭാകരന്‍ നായര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ആര്‍ എസ് എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ കാര്യവാഹ് കെ ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു. രണ്ടായിരത്തോളം സ്വയംസേവകര്‍ വിജയദശമി പഥസഞ്ചലനത്തിലും തുടര്‍ന്നു നടന്ന പൊതുപരിപാടിയിലും പങ്കെടുത്തു.
Keywords : Kanhangad, RSS, Programme, Kasaragod, Inauguration, Meet.