city-gold-ad-for-blogger

ആര്‍എസ്പി നിര്‍ണായക യോഗം ഞായറാഴ്ച കാഞ്ഞങ്ങാട്: എ എ അസീസ് ഉള്‍പ്പെടെ സംസ്ഥാന നേതാക്കളെത്തും

കാഞ്ഞങ്ങാട്: (www.kasargodvartha.com 26/11/2016) ആര്‍എസ്പി ജില്ലാ യോഗം ഞായറാഴ്ച. സംസ്ഥാന സെക്രട്ടറി എ എ അസീസ് എത്തും. കാഞ്ഞങ്ങാട് ബേക്കല്‍ ഹാളില്‍ നടക്കുന്ന വി പി രാമകൃഷ്ണപിള്ള അനുസ്മരണ ചടങ്ങു ഉദ്ഘാടനത്തിനാണ് സംസ്ഥാന സെക്രട്ടറി എത്തുന്നതെങ്കിലും പത്തു ദിവസം മുമ്പ് കാഞ്ഞങ്ങാട് ജില്ലാ നേതൃയോഗത്തില്‍ നടന്ന തര്‍ക്കവും കയ്യാങ്കളിയും നടന്ന വിഷയം കൂടി പരിഹരിക്കാനുള്ള ശ്രമമാണ് ലക്ഷ്യം.

രാവിലെ 10ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും തുടര്‍ന്നു നടക്കുന്ന ജില്ലാ കമ്മിറ്റിയിലും എ എ അസീസിനൊപ്പം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. ഭരണം കൈവിട്ടതോടെ നേതാക്കള്‍ തമ്മില്‍ അസ്വാരസ്യവും പടല പിണക്കവും ഗ്രൂപ് തിരിഞ്ഞുള്ള തര്‍ക്കങ്ങളും തുടരുന്ന ആര്‍എസ്പിയില്‍ ഒത്തുതീര്‍പിനുള്ള ശ്രമവും ജില്ലയില്‍ നടന്നു വരുന്നുണ്ട്. ഇതില്‍ വിജയം കാണുന്നില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ എത്തിയ ശേഷം തീരുമാനമുണ്ടാവും.

ആര്‍എസ്പി നിര്‍ണായക യോഗം ഞായറാഴ്ച കാഞ്ഞങ്ങാട്: എ എ അസീസ് ഉള്‍പ്പെടെ സംസ്ഥാന നേതാക്കളെത്തും

Keywords: Kasaragod, Kanhangad, Meeting, State, AA Azeez, RSP, District, Bekal Hall, Conference, Party Members.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia