സുഹൃത്തായ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ഭീഷണി; 2 യുവാക്കള്‍ 3 ലക്ഷം രൂപ തട്ടിയെടുത്തു, തിരക്കഥയ്ക്കു പിന്നില്‍ യുവതി തന്നെയെന്ന് പരാതി
Oct 18, 2016, 10:30 IST
കുമ്പള: (www.kasargodvartha.com 18/10/2016) യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി മൂന്നു ലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വസ്ത്ര വ്യാപാരിയായ മധ്യവയസ്‌ക്കനാണ് പരാതിയുമായി കുമ്പള സി ഐയ്ക്ക് മുന്നിലെത്തിയത്. ഒരാഴ്ച മുമ്പ് സീതാംഗോളി കട്ടത്തടുക്കയ്ക്ക് സമീപം വെച്ചാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.
വസ്ത്രവ്യാപാരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ; 22 കാരിയായ യുവതിക്കൊപ്പം നിര്‍ത്തിയാണ് ഫോട്ടോയെടുത്തത്. ടൈലറിംഗ് കട നടത്തിവരികയായിരുന്നു 22 കാരി. ഈ സമയത്താണ് വസ്ത്രവ്യാപാരിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് 22കാരി ടൈലറിംഗ് കട കാസര്‍കോട്ടേക്ക് മാറ്റി. പിന്നീട് കാസര്‍കോട്ടെ കട അടച്ച് കുമ്പളയ്ക്കു സമീപം തന്നെ മറ്റൊരു കട ആരംഭിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് ബാങ്കില്‍ പണയപ്പെടുത്തിയ മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം പണമടച്ചില്ലെങ്കില്‍ നഷ്ടപ്പെടുമെന്ന് കാണിച്ച് 22കാരി വസ്ത്രവ്യാപാരിയെ സമീപിച്ചത്. തുടര്‍ന്ന് സഹായിക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. പിന്നീട് യുവതിയെയും കൂട്ടി പണവുമെടുത്ത് ബാങ്കിലേക്ക് പോയതായിരുന്നു. ഈ സമയത്താണ് കട്ടത്തടുക്കയ്ക്ക് സമീപം എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തുകയും യുവതിയോടൊപ്പം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം ആവശ്യപ്പെടുകയായിരുന്നു. പണമില്ലെന്ന് പറഞ്ഞതോടെ ഭീഷണി കടുത്തു. തുടര്‍ന്ന് ബാങ്കിലേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്ന് ലക്ഷം യുവാക്കള്‍ക്ക് കൈമാറുകയായിരുന്നു.
മാനഹാനി ഭയന്നാണ് പണം നല്‍കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തിന് ശേഷം 22കാരി കട തുറന്നിട്ടില്ല. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. ഇതോടെയാണ് യുവതിയും യുവാക്കളും ചേര്‍ന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണ് അരങ്ങേറിയതെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്നാണ് വ്യാപാരി പരാതിയുമായെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read:
പയ്യന്‍ ആള് കൊള്ളാല്ലോ!യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രസവശേഷം കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റു

Keywords: Kasaragod, Kerala, Kumbala, Youth, Woman, complaint, Threatening, cash, Police, Rs.3 Lakh snatched from shop owner.