അപകടത്തില്‍ പരിക്കേറ്റ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം
Oct 17, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 17/10/2015) അപകടത്തില്‍ പരിക്കേറ്റ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. സിപിഎം ഉപ്പള ലോക്കല്‍ സെക്രട്ടറിയായ ചെറുഗോളി അംബാരിലെ സദാശിവ ഭണ്ഡാരിയുടെ മകന്‍ ശിവപ്രസാദിനാണ് (35) ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ എംഎസിടി കോടതി ഉത്തരവിട്ടത്.
കണ്ണൂരിലെ എം.കെ ചാക്കോ എന്നയാളുടെ ലോറിയിലെ ജീവനക്കാരനായിരുന്നു ശിവപ്രസാദ്. 2011 ജൂണ്‍ നാലിന് മംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പോകവെ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ വെച്ച് മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.
ശിവപ്രസാദിന് വേണ്ടി അഡ്വ. കെ. രാമപട്ടാളി കുമ്പളയാണ് ഹാജരായത്.

Keywords : Kasaragod, Accident, CPM, Leader, Lorry, Court, CPM Local Secretary, Shivaprasad, Rs 8 lac compensation for CPM local secretary.