യാത്രക്കിടെ 75000 രൂപ കവര്‍ന്നു; നായന്‍മാര്‍മൂലയില്‍ സ്വകാര്യബസ് പോലീസ് തടഞ്ഞിട്ട് പരിശോധിച്ചു
Jun 14, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2016) യാത്രക്കിടെ 75000 രൂപ കവര്‍ച്ച ചെയ്തുവെന്ന പരാതിയെ തുടര്‍ന്ന് നായന്‍മാര്‍മൂലയില്‍ പോലീസ് സ്വകാര്യബസ് തടഞ്ഞിട്ട് പരിശോധിച്ചു. പെര്‍ള ബദിയടുക്ക കാസര്‍കോട് റൂട്ടിലോടുന്ന പിഎംഎസ് ബസാണ് വിദ്യാനഗര്‍ പോലീസ് ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ തടഞ്ഞുവെച്ച് പരിശോധിച്ചത്.
ബദിയടുക്കയില്‍ വെച്ചാണ് ഈ ബസിലെ ഒരു യാത്രക്കാരന്റെ 75000 രൂപ തിരക്കിനിടയില്‍ ആരോ കവര്‍ന്നത്. യാത്രക്കാരന്‍ ഉടന്‍ ബസില്‍ നിന്നിറങ്ങി ബദിയടുക്ക പോലീസ് സ്‌റ്റേഷനിലെത്തുകയും പരാതി നല്‍കുകയും ചെയ്തു. ബദിയടുക്ക പോലീസ് വിവരം കൈമാറിയതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് നായന്‍മാര്‍മൂലയില്‍ ബസ് തടഞ്ഞ് യാത്രക്കാരെയെല്ലാം വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. പണം തട്ടിയ ആള്‍ ഇടക്കെപ്പോഴോ ബസില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ഒരു സ്ത്രീയായിരിക്കാം മോഷണത്തിനുപിന്നിലെന്നും നിഗമനമുണ്ട്.

Keywords: Kasaragod, Naimaramoola, Bus, Police, Vidyanagar, Traveller, Checking, Badiaduka, Perla, Tuesday, Complaint.