ബസില്‍ നിന്ന് തെറിച്ചുവീണു മരിച്ച പൂജാരിയുടെ 69,000 രൂപ മോഷ്ടിച്ചു
Sep 13, 2012, 23:51 IST
കാസര്‍കോട്: കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും തെറിച്ചുവീണു മരിച്ച ക്ഷേത്ര പൂജാരിയുടെ കൈവശമുണ്ടായിരുന്ന 69,000 രൂപ മോഷ്ടിച്ചതായി പരാതി. സെപ്തംബര്‍ 10 ന് രാവിലെ അണങ്കൂര്‍ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ മരിച്ച പനത്തടി പെരുതടി ശ്രീഗോപാല ദേവ ക്ഷേത്രത്തിലെ പൂജാരി ശ്രീധര ശ്രിവരുലായ (40)യുടെ കയ്യിലുണ്ടായിരുന്ന 69,000രൂപ നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്.
പണവുമായി കാസര്‍കോട്ടെ ബൈക്ക് ഷോറൂമിലേക്ക് ബൈക്ക് വാങ്ങാനായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ട്രാഫിക് സ്റ്റേഷന് എസ്.ഐ. കൃഷ്ണന് പറഞ്ഞു. കെ.എസ്.ആര്.ടി.സി. ടൗണ്‍ ടു ടൗണ്‍ ബസ് അണങ്കൂരിലെ തകര്‍ന്ന റോഡിലെ കുഴിയില്‍ ആടിയുലഞ്ഞപ്പോള്‍ വാതില്‍ തനിയെ തുറയുകയും ശ്രീധര റോഡിലേക്ക് തെറിച്ച് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.

Keywords: Kasaragod, Death, Vidya Nagar, Accident, Theft, Rupee, Bus, KSRTC, Kerala, Sreedara Shivarulaya