city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് 5000 രൂപ പിഴ: ബസ് സമരം മാറ്റിവച്ചു

സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക്  5000 രൂപ പിഴ: ബസ് സമരം മാറ്റിവച്ചു
കാസര്‍കോട്: ജില്ലയിലെ ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസിനെചൊല്ലി സ്വകാര്യ ബസുടമകളുടെ സംഘം നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല സമരം മാറ്റിവെച്ചു. സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ആര്‍.ടി.എ തീരുമാനപ്രകാരം 5000 രൂപ പിഴ ഈടാക്കാനും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ അറിയിച്ചു.

കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപാലിറ്റികളില്‍ പെര്‍മിറ്റുള്ള ഓട്ടോ റിക്ഷകള്‍ക്ക് ക്രമ നമ്പര്‍ നല്‍കാന്‍ ആര്‍.ടി.ഒ, കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ എന്നിവരെ ചുമതലപ്പെടുത്തി. ഇത്തരം നമ്പര്‍ പതിക്കാത്ത ഓട്ടോറിക്ഷകള്‍ക്ക് നഗര പരിധിക്കുള്ളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. ബസ് ബേകളില്‍ ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ വിവിധ സ്ഥലങ്ങളിലേക്ക് കയറ്റിപ്പോകുന്നത് അനുവദിക്കില്ല.

നഗരപരിധിക്കുള്ളിലെ അടയാളപ്പെടുത്തിയ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ മാത്രമേ ഓട്ടോ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. രണ്ട് മുനിസിപ്പാലിറ്റികളിലെയും പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നതിന് ബന്ധപ്പെട്ട മുനിസിപ്പല്‍ അധികാരികളെയും കാസര്‍കോട് ആര്‍.ടി.ഒ, കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ എന്നിവരെയും ചുമതലപ്പെടുത്തി. ഓട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതും ബസ്സുകള്‍ അംഗീകൃത സ്റ്റോപ്പുകളില്‍ അല്ലാതെ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഗതാഗത തടസം വരുത്തുന്നതിനാല്‍ ഇതിനെതിരെ പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.ടി.ഒ എല്‍ദോ, കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ ഒ.കെ.അനില്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.തമ്പാന്‍ എന്നിവരും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, വിവിധ ഓട്ടോത്തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് സത്യനാഥന്‍, നാരായണന്‍ കാട്ടുകുളങ്ങര, നെല്ലിക്കാട്ട് കുഞ്ഞമ്പു, ടി.വി.മനോജ് എന്നിവരും ബസ് ഉടമസ്ഥ സംഘത്തെ പ്രതിനിധീകരിച്ച് വി.എം.ശ്രീപതി, ഗിരീഷ്.കെ, സി.എ.മുഹമ്മദ് കുഞ്ഞി, ടി.പി.കണ്ടക്കോരന്‍ എന്നിവരും പങ്കെടുത്തു.

Keywords: Bus Strike, Cancel, Kasaragod, Fines, Auto-rickshaw, Collector, Mohammed Sageer, Kerala, Malayalam news.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia