കാസര്‍കോട് ഫിഷറീസ് സ്റ്റേഷന് 50 ലക്ഷം അനുവദിച്ചു
Sep 10, 2013, 10:45 IST
കാസര്‍കോട്: നബാര്‍ഡിന്റെ സഹായത്തോടെ ജില്ലയില്‍ പുതുതായി ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു അറിയിച്ചു. കാസര്‍കോട് കൂടാതെ ആലപ്പുഴ, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്ക് ഫിഷറീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപാ വീതം അനുവദിച്ചിട്ടുണ്ട്. തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കുക.
കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് ഫിഷറീസ് സ്റ്റേഷന്‍ മുഖേനയാണ്. കര്‍ണാടക, മംഗലാപുരം ഭാഗത്തുള്ള മത്സ്യത്തൊഴിലാളികള്‍ കാസര്‍കോട് ജില്ലയുടെ തീരക്കടലില്‍ അനധികൃത മത്സ്യബന്ധനം കാരണം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ജില്ലയില്‍ ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതുവഴി ശാശ്വത പരിഹാരമാകും. കടല്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സാധിക്കും.
കേരളത്തിലെ 222 തീരദേശ മത്സ്യ ഗ്രാമങ്ങളുടേയും, 123 ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളുടേയും സമഗ്രമായ വികസനത്തിന് തീരദേശ വികസന കോര്‍പറേഷന്‍ സര്‍ക്കാരിലേക്ക് സമര്‍പിച്ച 3,000 കോടി രൂപയുടെ പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് ഫിഷറീസ് സ്റ്റേഷന്‍ മുഖേനയാണ്. കര്‍ണാടക, മംഗലാപുരം ഭാഗത്തുള്ള മത്സ്യത്തൊഴിലാളികള്‍ കാസര്‍കോട് ജില്ലയുടെ തീരക്കടലില്‍ അനധികൃത മത്സ്യബന്ധനം കാരണം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ജില്ലയില്‍ ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതുവഴി ശാശ്വത പരിഹാരമാകും. കടല്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സാധിക്കും.

Keywords : Kasaragod, Kerala, Fisher-workers, Minister, K. Babu, RS 50 lac, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.