ശുചിത്വ മിഷനില്‍ നിന്നും ലഭിച്ച 35 ലക്ഷം രൂപ നഗരസഭ വൈസ് ചെയര്‍പേഴ്സന്റെ വാര്‍ഡിലെ വികസനത്തിന് മാത്രം ചിലവഴിച്ചുവെന്ന് ആരോപണം; നഗരസഭ യോഗം പ്രക്ഷുബ്ധമായി
Dec 22, 2017, 13:43 IST
നീലേശ്വരം: (www.kasargodvartha.com 22.12.2017) ശുചിത്വ മിഷനില്‍ നിന്നും ലഭിച്ച 35 ലക്ഷം രൂപ നഗരസഭ വൈസ് ചെയര്‍പേഴ്സന്റെ വാര്‍ഡിലെ വികസനത്തിന് മാത്രം ചിലവഴിച്ചുവെന്ന ആരോപണം നഗരസഭ യോഗത്തെ പ്രക്ഷുബ്ധമാക്കി. വ്യാഴാഴ്ച വൈകുന്നേരം നടന്ന നീലേശ്വരം നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഈ വിഷയം വാക്കേറ്റത്തിനും ബഹളത്തിനും കാരണമായത്. അജണ്ട അവതരിപ്പിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എറുവാട്ട് മോഹനനാണ് നഗരസഭ വൈസ് ചെയര്‍പേഴ്സണിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരിയുടെ ആനച്ചാല്‍ വാര്‍ഡിലെ വികസനത്തിനായാണ് ഈ തുക മുഴുവന്‍ വിനിയോഗിച്ചതെന്നും മറ്റ് വാര്‍ഡുകള്‍ക്ക് ഒരു രൂപ പോലും നല്‍കിയില്ലെന്നും എറുവാട്ട് ആരോപിച്ചു. ആനച്ചാല്‍ വാര്ഡിനേക്കാളും അര്‍ഹതയുള്ള മറ്റ് തീരദേശ വാര്‍ഡുകള്‍ ഉണ്ടെങ്കിലും യുഡിഎഫ് വാര്‍ഡുകളായതിനാല്‍ വികസന കാര്യത്തില്‍ യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
ഈ വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. എന്നാല്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി, പാലാത്തടം വാര്‍ഡ് കൗണ്‍സിലര്‍ പി. മനോഹരന് എന്നിവര്‍ ഭരണുപക്ഷത്തിനു വേണ്ടി പ്രതിപക്ഷത്തെ പ്രതിരോധിച്ചു. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ ഫണ്ട് അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ പ്രൊഫ. കെ.പി ജയരാജന് അധ്യക്ഷത വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Municipality, Neeleswaram, news, Rs 35 Lakh used only for Chairperson's ward; Controversy < !- START disable copy paste -->
വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരിയുടെ ആനച്ചാല്‍ വാര്‍ഡിലെ വികസനത്തിനായാണ് ഈ തുക മുഴുവന്‍ വിനിയോഗിച്ചതെന്നും മറ്റ് വാര്‍ഡുകള്‍ക്ക് ഒരു രൂപ പോലും നല്‍കിയില്ലെന്നും എറുവാട്ട് ആരോപിച്ചു. ആനച്ചാല്‍ വാര്ഡിനേക്കാളും അര്‍ഹതയുള്ള മറ്റ് തീരദേശ വാര്‍ഡുകള്‍ ഉണ്ടെങ്കിലും യുഡിഎഫ് വാര്‍ഡുകളായതിനാല്‍ വികസന കാര്യത്തില്‍ യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
ഈ വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. എന്നാല്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി, പാലാത്തടം വാര്‍ഡ് കൗണ്‍സിലര്‍ പി. മനോഹരന് എന്നിവര്‍ ഭരണുപക്ഷത്തിനു വേണ്ടി പ്രതിപക്ഷത്തെ പ്രതിരോധിച്ചു. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ ഫണ്ട് അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ പ്രൊഫ. കെ.പി ജയരാജന് അധ്യക്ഷത വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Municipality, Neeleswaram, news, Rs 35 Lakh used only for Chairperson's ward; Controversy