പ്രഭാകരന്‍ കമ്മീഷന്‍ 35 കോടി അനുവദിച്ചു; 20.09 കോടി വൈദ്യുതിക്ക് നീക്കി വെക്കും
Sep 28, 2013, 18:35 IST
കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിനായി ഡോ. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരം ആദ്യഗഡുവായി 35 കോടി രൂപ അനുവദിച്ചു. തുക ചെലവഴിക്കാന്‍ എം.എല്‍.എമാര്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ അടിയന്തിരമായി നടപ്പാക്കേണ്ട പദ്ധതികളുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ അറിയിച്ചു. ജില്ലയുടെ വൈദ്യുതി വികസന പദ്ധതിക്കായി പ്രസ്തുത തുകയില്‍ നിന്ന് 20.09 കോടി രൂപ നീക്കി വെക്കും. ഇതില്‍ അഞ്ച് കോടി രൂപാ അടുത്ത ആറ് മാസത്തിനകം ചെലവഴിക്കും.
ബാക്കി വരുന്ന വൈദ്യുതി പദ്ധതിക്കുളള ഡെപ്പോസിറ്റ് തുകയായി നല്‍കും. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോര്‍ക്കാടി തൗടുഗോളിയില്‍ നിന്നും മൈലാട്ടി വഴിയുളള പഴയ 110 കെവി ലൈന്‍ മാറ്റി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിക്കുന്ന പദ്ധതിയാണ് നടപ്പാക്കുക. വിവിധ നിയോജക മണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുളള പദ്ധതികളുടെ മുന്‍ഗണനാ ക്രമം നിശ്ചയിക്കും. ഇത് അടുത്ത ജില്ലാതല യോഗത്തില്‍ അവതരിപ്പിച്ച് തുടര്‍ നടപടി എടുക്കും.
പ്രഭാകരന്‍ കമ്മീഷന്‍ 11,123 കോടി രൂപയുടെ വികസന പദ്ധതികളാണ് ജില്ലയുടെ സമഗ്ര വികസനത്തിന് നിര്‍ദേശിച്ചിട്ടുളളത്. ഇത് ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി ശങ്കരനാരായണന്‍, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Kasaragod, Report, Kerala, Development Project, Prabhakaran Commission Report, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: