ചന്തേരയില്‍ കാറില്‍ കടത്തുകയായിരുന്ന 15.5 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
May 9, 2016, 18:52 IST
ചെറുവത്തൂര്‍: (www.kasargodvartha.com 09.05.2016) ചന്തേരയില്‍ കാറില്‍ കടത്തുകയായിരുന്ന 15.5 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാറിലുണ്ടായിരുന്ന മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കെ എല്‍ 60 ഡി 2633 നമ്പര്‍ ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന പണമാണ് ചന്തേര എസ് ഐ ഇ അനൂപ് കുമാര്‍, അഡീഷണല്‍ എസ് ഐ ടി പി ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് കാലിക്കടവ് ദേശീയ പാതയില്‍ വെച്ചാണ് കുഴല്‍ പണം പിടികൂടിയത്. കാറിലുണ്ടായിരുന്ന ചിത്താരിയിലെ എം മജീദ് (42), രാവണീശ്വരം മുക്കൂടിലെ ബഷീര്‍ (34), എം ഫൈസല്‍ (35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പില്‍ നിന്നും ചിത്താരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണമെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.