city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'നവോദയ' വിദ്യാലയത്തിനു 1.5 കോടി രൂപയുടെ പ്രവൃത്തികള്‍

കാസര്‍കോട്: (www.kasargodvartha.com 15.06.2016) പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിന് 1.5 കോടി രൂപയുടെ മരാമത്ത് പ്രവൃത്തികള്‍ക്ക് അനുമതി. പി കരുണാകരന്‍ എം പി സമര്‍പിച്ച നിര്‍ദേശമനുസരിച്ചാണു കേന്ദ്രസര്‍ക്കാര്‍ പ്രവൃത്തികള്‍ക്കു അനുമതി നല്‍കിയത്.

സ്‌കൂള്‍ കെട്ടിടമുള്‍പെടെയുള്ളവയുടെ മെയിന്റനന്‍സ്, റിപ്പെയര്‍ ഇവയ്ക്ക് ഉടന്‍ ആവശ്യമായ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. 1987-ല്‍ ആരംഭിച്ച പെരിയ നവോദയ വിദ്യാലയത്തിന് മെയിന്റനന്‍സ് തുക ലഭിക്കാത്തതിനാല്‍ ഏറെ വര്‍ഷങ്ങളായി പ്രയാസമനുഭവിക്കുകയായിരുന്നു.
'നവോദയ' വിദ്യാലയത്തിനു 1.5 കോടി രൂപയുടെ പ്രവൃത്തികള്‍

സിവില്‍, ഇലക്ട്രിക്കല്‍ മേഖലയിലെ പ്രവൃത്തികള്‍ക്കായി തുക അനുവദിക്കാന്‍ നടപടി ആയതോടെ അടിയന്തിര അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണു സ്‌കൂള്‍ അധികൃതര്‍. പി കരുണാകരന്‍ എം പി സ്‌കൂള്‍ സന്ദര്‍ശിച്ച വേളയിലാണു അവസ്ഥ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രി സുഷമാ സ്വരാജിനും മറ്റും പ്രൊപ്പോസല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നു തുക അനുവദിക്കുകയായിരുന്നു.


Keywords: Kasaragod, Periya, Javahar Navodaya, School, Building, P Karunakaran-MP, Maintenance, Repair, Estimates, Civil, Electric, Emergency Repair, School Authority, Minister Of External Affairs India, Sushama Swaraj, Proposal, Amount.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia