city-gold-ad-for-blogger

ബസില്‍ കടത്തുകയായിരുന്ന 13 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

മഞ്ചേശ്വരം: (www.kasargodvartha.com 05/12/2016) ബസില്‍ കടത്തുകയായിരുന്ന 13 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു മഹാരാഷ്ട്ര സാഗ്ലി സ്വദേശി ധനാജി(40) യില്‍ നിന്നാണ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസ് പാലക്കല്ലിന്റെ നേത്രത്വത്തിലുള്ള എക്‌സൈസ് സംഘം നോട്ടുകള്‍ പിടികൂടിയത്. മൂകാംബികയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കേരള കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുമ്പോഴാണ് യുവാവില്‍ നിന്നും നോട്ടുകള്‍പിടിച്ചെടുത്തത്.

പുലര്‍ച്ചെ 12.45 മണിയോടെ ബസ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ പരിശോധിക്കുമ്പോഴാണ് ധനാജിയുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ച നിലയില്‍ 13 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകള്‍ പിടി കൂടിയത്. 100 നോട്ടുകളടങ്ങുന്ന 1000 ത്തിന്റെ 12 കെട്ടും 500ന്റെ 2 കെട്ടുകളുമാണ് പിടികൂടിയത്. കണ്ണൂരിലെ ഒരാള്‍ക്ക് കൊടുക്കാനായി കൊണ്ടു പോവുകയാണ് നോട്ടുകളെന്നാണ് യുവാവ് എക്‌സൈസ് അധികൃതരോട് വെളിപ്പെടുത്തിയത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടാതെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജ്, പ്രിവന്റിവ് ഓഫീസര്‍ ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗോപി, മുഹമ്മദ് കബീര്‍ എന്നിവരും കുഴല്‍പണ വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശിയില്‍ നിന്നും 20 ലക്ഷം രൂപയുടെ കുഴല്‍പണം എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

ബസില്‍ കടത്തുകയായിരുന്ന 13 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

Keywords: Kasaragod, Manjeshwaram, Bus, Cash, Black Money, 13 Lacks, Arrest, Excise, Officers, Maharashtra Native, Dhanaji,  Old currencies worth  RS 13 lac seized in checkpost.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia