city-gold-ad-for-blogger

കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിന് 10 കോടി രൂപ അനുവദിച്ചു

കാഞ്ഞങ്ങാട്: (www.kasargodartha.com 10.05.2017) കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷന് സമീപത്ത് റെയില്‍വെ മേല്‍പ്പാലം പണിയാന്‍ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. നീലേശ്വരം പള്ളിക്കരയില്‍ റെയില്‍വെ മേല്‍പ്പാലം പണി നാലുവരി പാതക്കൊപ്പം ആരംഭിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് കെ കുഞ്ഞിരാമന്‍ എം എല്‍ എയെ അറിയിച്ചതാണിക്കാര്യം.

ഡി പി ആര്‍, കിഫ്ബി എന്നിവയുടെ പരിഗണനയിലാണ് കോട്ടിക്കുളം മേല്‍പ്പാലമുള്ളത്. പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തോടൊപ്പം കണ്ണൂര്‍ ചൊവ്വ, നടാല്‍ എന്നിവിടങ്ങളിലും റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നാലുവരി പാതക്കൊപ്പം തന്നെ ആരംഭിക്കും. സംസ്ഥാനത്ത് ഇപ്പോള്‍ ദേശീയപാതയില്‍ റെയില്‍വെ മേല്‍പ്പാലം ഇല്ലാത്തത് നീലേശ്വരം പള്ളിക്കരയില്‍ മാത്രമാണ്. കാസര്‍കോട് എം പി പി കരുണാകരന്റെ വീടിന് സമീപത്തുള്ള റെയില്‍വെ ഗേറ്റ് ആയിട്ട് പോലും ഇതുവരെയും ഇവിടെ മേല്‍പ്പാല നിര്‍മ്മാണം തുടങ്ങിയിട്ടില്ല.

കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിന് 10 കോടി രൂപ അനുവദിച്ചു

നീലേശ്വരം കൊട്ടുമ്പുറത്ത് റെയില്‍വെ മേല്‍പ്പാലം പണിതിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും സുപ്രധാനമായ നീലേശ്വരം പള്ളിക്കരയില്‍ മേല്‍പ്പാലം പണിയാത്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. രാവിലെയും വൈകുന്നേരവും വണ്ടികള്‍ക്ക് കടന്നുപോകാന്‍ ഏറെ സമയം ഗേറ്റ് അടക്കുന്നതിനാല്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, Kerala, News, Kottikulam, Railway Gate, Over Bridge, Construction.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia