നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് ഒരു ലക്ഷം രൂപ കവര്‍ന്നു
Jun 19, 2017, 23:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 19.06.2017) ദേശീയപാതയില്‍ ചെറുവത്തൂര്‍ കൊവ്വല്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് ഒരു ലക്ഷം രൂപയും രേഖകളും കവര്‍ന്നു. തിങ്കളാഴ്ച രാത്രി 9.45 നാണ് സംഭവം. ചെറുവത്തൂരിലെ മൊബൈല്‍ ഷോപ്പ് ഉടമയും പടന്നക്കാട് സ്വദേശിയുമായ എന്‍ പി ഷാക്കിറിന്റെ കെ എല്‍ 60 കെ 715 കാറില്‍ നിന്നാണ് പണം അപഹരിച്ചത്.
കൊവ്വല്‍ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നതിന് വേണ്ടി പോയ നേരത്താണ് കവര്‍ച്ച നടന്നത്. പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ് എന്നിവ അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cheruvathur, Robbery, Car, Kasaragod, Police, Complaint, Investigation, Car Glass.