ട്രെയിനില്‍ ആര്‍ പി എഫ്- എക്‌സൈസ് സംയുക്ത റെയ്ഡ്; 22 കിലോ പുകയില ഉത്പന്നങ്ങള്‍ പിടികൂടി
Jul 12, 2018, 20:58 IST
കാസര്‍കോട്: (www.kasargodvartha.com 12.07.2018) ട്രെയിനില്‍ ആര്‍പിഎഫും എക്‌സൈസും നടത്തിയ സംയുക്ത റെയ്ഡില്‍ 22 കിലോ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വ്യാഴാഴ്ച വൈകിട്ട് മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ നിന്നുമാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ട്രെയിനിലൂടെ പാന്‍മസാലകളും പുകയില ഉത്പന്നങ്ങളും കടത്തുന്നതായി നേരത്തെ തന്നെ എക്‌സൈസിനും ആര്‍പിഎഫിനും വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ശ്രീജിത്ത്, വിനയ രാജ്, ആര്‍പിഎഫ് സിവില്‍ ഓഫീസര്‍മാരായ സഞ്ജീവ് കെ. ശശി എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഉത്പന്നങ്ങളുടെ ഉടമയെ കണ്ടെത്താനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Tobacco Product, Train, Raid, Kasaragod, Excise, RPF, RPF- Excise raid in Train; Tobacco products seized
< !- START disable copy paste -->
Keywords: Tobacco Product, Train, Raid, Kasaragod, Excise, RPF, RPF- Excise raid in Train; Tobacco products seized
< !- START disable copy paste -->