city-gold-ad-for-blogger

വാഹനാപകടങ്ങള്‍ക്കെതിരെ ബോധവത്ക്കരണവുമായി റോട്ടറി ക്ലബ്

വാഹനാപകടങ്ങള്‍ക്കെതിരെ ബോധവത്ക്കരണവുമായി റോട്ടറി ക്ലബ്

കാസര്‍കോട്: നഗരത്തിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും കാസര്‍കോട് റോട്ടറി ക്ലബ് റോഡ് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഗാന്ധി സൂക്തങ്ങളും പ്രദര്‍ശിപ്പിക്കും. കറന്തക്കാട് ബി.എം.എസ്. ഓഫീസിനു മുന്നില്‍ ഗാന്ധി സൂക്തങ്ങള്‍ എഴുതിയ ഹോഡിംഗ്‌സ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി. അബ്ദുല്ലയ്ക്ക് ആദ്യ കോപ്പി നല്‍കിയാണ് ഓഫീസുകളില്‍ ഗാന്ധി സൂക്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാന്‍ ആറു മാസം ബാക്കിയിരിക്കെ നൂറോളം പദ്ധതികളാണ് നടപ്പാക്കുന്നത്.

കാസര്‍കോട്ട് സമാധാനാന്തരീക്ഷം ഉണ്ടാക്കാനും വാഹനപകടങ്ങള്‍ക്കെതിരെ ബോധവത്ക്കരണം ഉണ്ടാക്കാനുമാണ് സംഘടന മുന്‍ഗണന നല്‍കിയതെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. സോമ ശേഖരന്‍ പറഞ്ഞു.

ഗാന്ധിജയന്തി ദിനത്തില്‍ മീപ്പുഗുരിയിലേക്ക് നടത്തിയ സ്‌നേഹ സന്ദേശ യാത്ര, കുടുംബശ്രീ അംഗങ്ങള്‍ക്ക് 1,000 ഇക്കോ ഫ്രണ്ട്‌ലി ബാഗുകളുടെ വിതരണം, 1,500 ഓളം കുട്ടികള്‍ക്ക് നല്‍കിയ സ്‌കില്‍ ടെസ്റ്റ്, പബ്ലിക് റിലേഷന്‍സുമായി നടത്തിയ മൈത്രി സംഗമം, രക്തദാന ക്യാമ്പ്, എച്ച്.ഐ.വി. ബാധിതരായ മൂന്നു കുട്ടികള്‍ക്കായുള്ള പഠന ചെലവ്, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം, അവാര്‍ഡ് വിതരണം, റോഡ് സുരക്ഷ സെമിനാറുകള്‍, വിവിധ സഹായ വിതരണങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവ റോട്ടറി ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അവര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റ്ന്റ് ഗവര്‍ണര്‍ എം. രാമചന്ദ്രന്‍ മാസ്റ്റര്‍, പ്രസിഡന്റ് എം.ടി. ദിനേശ്, സെക്രട്ടറി ഗോകുല്‍ ചന്ദ്ര ബാബു, ഡയറക്ടര്‍മാരായ എം.കെ. രാധാകൃഷ്ണന്‍, ഡോ. ഹരി കൃഷ്ണന്‍ നമ്പ്യാര്‍, ഡോ. ശ്രീധര്‍ റാവു, അഡ്വ. ബെന്നി, അഡ്വ. വിശാല്‍ കുമാര്‍, അഡ്വ. കെ.എം. ഷെട്ടി, നരേന്ദ്ര ഷേണായി എന്നിവരും സംബന്ധിച്ചു.

Keywords: Pressmeet, Accident, Rotary-Club, Edification, Welfare Board, Gandhi Jayanthi, Kasaragod, Kerala, Treatment.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia