city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

40 ലക്ഷം മുടക്കി ഡയാലിസിസ് മെഷീന്‍ സംഭാവന ചെയ്തത് റോട്ടറി ക്ലബ്ബ്; പരിപാടി സര്‍ക്കാര്‍ മേളയാക്കുന്നു, മന്ത്രി ശൈലജ 15ന് ഉദ്ഘാടനം ചെയ്യും, റോട്ടറി ക്ലബ്ബ് ഭാരവാഹികളെ തഴഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12/04/2017) രണ്ട് വര്‍ഷം മുമ്പ് 40 ലക്ഷത്തോളം രൂപ മുടക്കി ബേക്കല്‍ റോട്ടറി ക്ലബ്ബ് സംഭാവന ചെയ്ത ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുമ്പോള്‍ മെഷീന്‍ നല്‍കിയ റോട്ടറി ക്ലബ്ബിനെ തഴഞ്ഞു. ഏപ്രില്‍ 15ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പ് പത്രങ്ങളില്‍ കണ്ട് അമ്പരന്നിരിക്കുകയാണ് റോട്ടറി ക്ലബ്് ഭാരവാഹികള്‍.

ഇവരെ പരിപാടിയില്‍ അടുപ്പിക്കാതെ സര്‍ക്കാരിന്റെ മാത്രം മേളയാക്കി മാറ്റുന്നതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലയിലെ നാല് എംഎല്‍എമാരെയും ജില്ലാ കളക്ടറേയുമാണ് ക്ഷണിച്ചിട്ടുള്ളത്.

40 ലക്ഷം മുടക്കി ഡയാലിസിസ് മെഷീന്‍ സംഭാവന ചെയ്തത് റോട്ടറി ക്ലബ്ബ്; പരിപാടി സര്‍ക്കാര്‍ മേളയാക്കുന്നു, മന്ത്രി ശൈലജ 15ന് ഉദ്ഘാടനം ചെയ്യും, റോട്ടറി ക്ലബ്ബ് ഭാരവാഹികളെ തഴഞ്ഞു

ഡയാലിസിസ് മെഷീന്‍ നല്‍കിയിട്ടും അത് സ്ഥാപിക്കാന്‍ രണ്ട് വര്‍ഷത്തോളമാണ് അധികൃതര്‍ എടുത്തത്. പിന്നീട് ജില്ലാ പഞ്ചായത്ത് കെട്ടിടവും ഒരുക്കിയിരുന്നു. വൈദ്യുതി സംവിധാനം ഒരുക്കാതെയും ജീവനക്കാരെ നിയമിക്കാതെയും വീണ്ടും ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് നീട്ടികൊണ്ടുപോവുകയായിരുന്നു.

ഇത്രയും തുക മുടക്കി മെഷീന്‍ സംഭാവന ചെയ്തവരെ പരിപാടിയിലേക്ക് വിളിക്കണമെന്ന സാമാന്യ മര്യാദ പോലും നോക്കാതെ സര്‍ക്കാര്‍ മേളയാക്കിമാത്രം മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഡയാലിസിസ് യുണിറ്റ് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ചാല്‍ പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അത് തിരിച്ചടിയാകുമെന്ന് കണ്ട് മനപ്പൂര്‍വ്വം ഡയാലിസിസി യുണിറ്റ് വൈകിപ്പിക്കുകയായിരുന്നുവെന്ന ആരോപണവും നിലനിന്നിരുന്നു.

Related News:
ജില്ലാ ആശുപത്രിക്ക് ബേക്കല്‍ ഫോര്‍ട്ട് റോട്ടറി ക്ലബ്ബ് നല്‍കിയ ഡയാലിസിസ് മെഷീനുകള്‍ തുരുമ്പിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Inauguration, District Collector, Club, Hospital, Bearers, Panchayath President, Rottery club bearers out of frame in dialysis unit inauguration programme.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia