Rotary Club | റോട്ടറി ഡിസ്ട്രിക് സമാഗമം 24, 25, 26 തീയ്യതികളില്‍ കാഞ്ഞങ്ങാട്ട്

● സേവന സന്നദ്ധരായ 86 ക്ലബ്ബുകളുടെ കുടുംബസംഗമമാണ് നടക്കുന്നത്.
● കണ്ണൂര്‍ നോര്‍ത്ത് മേഖലയിലെ 12 ക്ലബ്ബുകളും സഹ ആതിഥേയരായിരിക്കും.
● ഡിസ്ട്രിക്ട് ഗവര്‍ണര്‍ അധ്യക്ഷത വഹിക്കും.
● റോട്ടറി ഇന്റര്‍നാഷണര്‍ ഡയറക്ടര്‍ സമാഗമം ഉദ്ഘാടനം ചെയ്യും.
കാസര്‍കോട്: (KasargodVartha) ആഗോളതലത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനയായ റോട്ടറിയുടെ ഡിസ്ട്രിക് സമാഗമം 24, 25 തീയ്യതികളില്‍ കാഞ്ഞങ്ങാട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പോളിയോ പോലുള്ള മാരക രോഗങ്ങളുടെ നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി ജലസംരക്ഷണം, തൊഴില്‍ പരിശീലനം, സ്ത്രീകളുടെയും യുവജനങ്ങളു ടെയും ശാക്തീകരണം, സമഗ്ര വിദ്യാഭ്യാസ വ്യക്തിത്വ വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ലോകസമാധാനം എന്നീ മേഖലകളില്‍ ഊന്നിയുള്ള സേവന പ്രവര്‍ത്തനങ്ങളാണ് റോട്ടറിയുടെ മുഖ്യ കര്‍മ്മപരിപാടികളെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു.
കേരളത്തില്‍ മലബാര്‍ മേഖലയിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളും മാഹി, ലക്ഷദ്വീപ് എന്നിവയും ഉള്‍പ്പെടുന്നതാണ് റോട്ടറി ഇന്റര്‍നാഷണലിന്റെ 3204 ഡിസ്ട്രിക്ട്.
ഈ മേഖലയിലെ സേവന സന്നദ്ധരായ 86 ക്ലബ്ബുകളുടെ കുടുംബസംഗമമാണ് 2025 ജനുവരി 24, 25, 26 തീയ്യതികളില്‍ കാഞ്ഞങ്ങാട് പല്ലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്നത്. റൊട്ടേറിയന്‍ എം.ടി. ദിനേശ് ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ കണ്ണൂര്‍ നോര്‍ത്ത് മേഖലയിലെ 12 ക്ലബ്ബുകളും സഹ ആതിഥേയരായിരിക്കുമെന്ന് ഇവര്‍ അറിയിച്ചു.
ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ അധ്യക്ഷത വഹിക്കും. റോട്ടറി ഇന്റര്‍നാഷണര്‍ ഡയറക്ടര്‍ പി.എന്‍. രാജു സുബ്രഹ്‌മണ്യന്‍ സമാഗമം ഉദ്ഘാടനം ചെയ്യും. റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡണ്ടിനെ പ്രതിനിധീകരിച്ച് റൊട്ടേറിയന്‍ ശശി ഷര്‍മ്മ മൂന്ന് ദിവസവും കോണ്‍ഫറന്‍സില്‍ സന്നിഹിതനായിരിക്കും.
വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ. പ്രഭാ അധികാരി, ബ്രാന്റ് സ്വാമി, ബ്രിഗേഡിയര്‍ ഐ.എന്‍. റായ്, ഇന്ത്യന്‍ നേവല്‍ അക്കാദമിയുടെ വൈസ് അഡ്മിറര്‍ സി.ആര്‍. പ്രവീണ്‍ നായര്‍, മുന്‍ റോട്ടറി ഡയറക്ടര്‍ ഭാസ്‌കര്‍.സി, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ശൈലേഷ് പലേക്കര്‍ തുടങ്ങിയ വര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് റോട്ടറിയുടെ 'ഫോര്‍ ദ സെയിക് ഓഫ് ഹോണര്‍ അവാര്‍ഡ്' സമ്മാനിക്കും.
റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍, ചെയര്‍മാന്‍ എം.ടി. ദിനേശ്, സെക്രട്ടറി എം.കെ. രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ഗോകുല്‍ ചന്ദ്രബാബു, ട്രഷറര്‍ സി.എ. വിശാല്‍ കുമാര്‍ എം. തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Rotary International District 3204 will be holding its annual conference in Kannur on January 24, 25, and 26. The conference will focus on various service projects, including polio eradication and environmental conservation.
#RotaryInternational #CommunityService #Kannur #India #PolioEradication #EnvironmentalConservation