'മരം നടൂ...സമ്മാനം നേടൂ...' പദ്ധതിക്കു തുടക്കമായി
Jul 28, 2017, 17:29 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2017) ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് റോട്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന 'മരം നടൂ...സമ്മാനം നേടൂ...' പദ്ധതിക്കു തുടക്കമായി. കുഡ്‌ലു ശ്രീ ഗോപാലകൃഷണ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍ കുട്ടികളോടൊന്നിച്ചു വൃക്ഷത്തൈ നട്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റേയും സഹകരണത്തോടെയാണ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മരത്തൈ നട്ടുവളര്‍ത്തല്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് റോട്ടറി ലക്ഷ്യമിടുന്നത്.
വൃക്ഷത്തൈ നട്ടുവളര്‍ത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും റോട്ടറി ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റും, നന്നായി പരിചരിക്കുന്ന ഒന്ന്, രണ്ട്, മൂന്നു സ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
യഥാക്രമം 5,000 രൂപ, 3,000 രൂപ, 2,000 രൂപ ക്യാഷ് അവാര്‍ഡുകളും നല്‍കും. കൂടുതല്‍
മരത്തൈ നട്ടു പരിപാലിക്കുന്ന വിദ്യാര്‍ത്ഥികളുള്ള ഒന്ന് രണ്ട്, മൂന്ന്, നാല് സ്ഥാനത്തെത്തുന്ന വിദ്യാലയങ്ങള്‍ക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ, 15,000 രൂപ, 10,000 രൂപ വിലമതിക്കുന്ന റോട്ടറി സഹായ പദ്ധതികളും നല്‍കും.
ചടങ്ങില്‍ കാസര്‍കോട് റോട്ടറി പ്രസിഡന്റ് കെ ദിനകര്‍ റൈ അധ്യക്ഷനായി. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ജെയ്‌സണ്‍ ജേക്കബ്, പദ്ധതി ചെയര്‍മാന്‍ എം കെ രാധാകൃഷ്ണന്‍, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ അശോകന്‍ കുണിയേരി, പി ടി എ പ്രസിഡന്റ് രമേശ് പാറക്കട്ട, എം പി ടി എ പ്രസിഡന്റ് യശോദാ ബി കാരന്ത്, കെ വിനയന്‍, അബ്ദുല്‍ മനാഫ്, നരേന്ദ്ര ഷേണായി എന്നിവര്‍ സംബന്ധിച്ചു. പ്രധാനധ്യാപകന്‍ എന്‍ ശ്രീഹരി സ്വാഗതവും സെക്രട്ടറി കെ ബി ലജീഷ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Programme, School, Students, Inauguration, Rotary-club, Tree.