കയര്‍ സെമിനാര്‍ നടത്തി
Apr 23, 2012, 08:15 IST

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കയര്‍ വ്യവസായ സഹകരണ സംഘം സുവര്‍ണ ജൂബിലിയുടെ ഭാഗമായി കയര്‍ തൊഴിലാളികള്‍ക്ക് വികസന സെമിനാറും കയര്‍പിരി പരിശീലനം പൂര്‍ത്തിയാക്കിയ പട്ടികജാതി വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ പി ദിനേശന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസര്‍ പി കെ പവിത്രന്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ടി വിജയന്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം കുഞ്ഞിക്കണ്ണന്‍, കെ കണ്ണന്‍, സംഘം സെക്രട്ടറി കെ വി ദീപമോള്‍, എന്നിവര്‍ സംസാരിച്ചു.
Keywords: Rope seminar, Trikaripur, Kasaragod