രോഹിത് വെമുല അസഹിഷ്ണുതയുടെ ഇര: യൂത്ത് കോണ്‍ഗ്രസ്
Jan 19, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 19/01/2016) രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ മറ്റൊരു ഇരയാണ് ഹൈദരാബാദിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി രോഹിത്ത് എന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സാജിദ് മൊവ്വല്‍ അഭിപ്രായപ്പെട്ടു. ദളിത് ന്യൂനപക്ഷ സമൂഹങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്നും അകറ്റിനിര്‍ത്താനുള്ള ശ്രമമാണ് നരേന്ദ്രമോഡി ഭരണത്തില്‍ സംഘപരിവാര്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം കാസര്‍കോട് ഭഗവതി നഗറില്‍ കന്നുകാലികളുമായി പോകുകയായിരുന്ന വാഹനം തടഞ്ഞു ആളുകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സംഘ് പരിവാര്‍ സംഘടനകളുടെ പങ്ക് വ്യക്തമായതാണ്. നാടുമുഴുവന്‍ സംഘ് പരിവാര്‍ അഴിച്ചുവിടുന്ന അസഹിഷ്ണുതയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം തലങ്ങളില്‍ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ മാനവിക ജ്വാല തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Keywords : Kasaragod, Death, Student, BJP, Youth, President, Sangh Parivar, Rohith, Rohith Vemula: Youth congress statement, Sajid Movvel.