അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം കവര്‍ന്ന കേസിലെ വാറണ്ട് പ്രതി പിടിയില്‍
Oct 1, 2017, 11:57 IST
വിദ്യാനഗര്‍: (www.kasargodvartha.com 01.10 .2017) ഒന്നര വര്‍ഷം മുമ്പ് ചിറ്റാരിക്കാല്‍ കമ്മാടത്തെ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം കവര്‍ന്ന കേസിലെ വാറണ്ട് പ്രതി ചെര്‍ക്കളയില്‍ പോലീസ് പിടിയിലായി. കമ്മാടത്തെ സദനെ (40)യാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ശനിയാഴ്ച രാത്രി ചെര്‍ക്കള ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട സദനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം കവര്‍ന്ന കേസിലെ പ്രതിയാണെന്ന് വ്യക്തമായത്. ഇതിനു പുറമെ ട്രെയിനില്‍ മോഷണം നടത്തിയ കേസിലും അടിപിടി കേസിലും സദന്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിഗ്രഹം കവര്‍ന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സദനെതിരെ ഹൊസ്ദുര്‍ഗ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സദനെ വിദ്യാനഗര്‍ പോലീസ് ചിറ്റാരിക്കാല്‍ പോലീസിന് കൈമാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accuse, arrest, Robbery warrant case accused arrested