ഇന്നോവയും 10 പവനും കവര്‍ന്ന അഞ്ചംഗസംഘത്തെ പോലീസ് സിനിമാസ്റ്റൈലില്‍ പിടികൂടി
May 9, 2012, 13:34 IST
ഉദുമ: ഉദുമക്കടുത്ത തിരുവക്കോളിയിലെ അബ്ദുല്‍ മുത്തലീബിനെ (36) സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയ സംഘം ക്രൂരമായി തല്ലിച്ചതച്ചു. മുത്തലിബിന്റെ ഭാര്യയില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണമാല കൈക്കലാക്കിയ സംഘം യുവാവിന്റെ ഇന്നോവ കാര്‍ തട്ടിയെടുക്കുകയും യുവാവിനെ വഴിവക്കില്‍ തള്ളിയിട്ട് കടന്നുകളഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടിക്കുളം കുറുക്കന്‍ കുന്നിലെ സിദ്ധിഖ് (30), ഹാഷിം (28), കണ്ണം കുളത്തെ നാസര്‍ (28), പാലക്കുന്നിലെ ഹനീഫ (30) എന്നിവ ര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘത്തെ ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍, ബേക്കല്‍ എസ് ഐ ഉത്തംദാസ് എന്നിവരടങ്ങുന്ന സംഘം വലയിലാക്കി. ഇവരെ ചോദ്യം ചെയ്തുവരുന്നു.
സംഭവത്തെക്കുറിച്ച് മുത്തലിബ് വിവരിക്കുന്നത് ഇങ്ങനെ : മെയ് 24ന് ഉച്ചക്ക് രണ്ട് മണിയോടെ ഭാര്യാമാതാവ് ചികിത്സയില്‍ കഴിയുകയായിരുന്ന കാസര്‍കോട് നേഴ്‌സിംഗ് ഹോമില്‍ നിന്ന് സിദ്ധിഖിന്റെ നേതൃത്വത്തില്‍ ഒരു സംഘം തന്നെ തന്ത്രപൂര്‍വ്വം കാറില്‍ കയറ്റുകയും ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന തന്റെ ഇന്നോവ കാര്‍ തുറന്ന് വീട്ടിലെ താക്കോലെടുക്കുകയും ചെയ്തു. കാറില്‍ പലസ്ഥലത്തായി കൂട്ടിക്കൊണ്ടുപോയി. കാറില്‍വെച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. അതിന് ശേഷം പാലക്കുന്നിലെ ഷാനി എന്നയാളുടെ വീട്ടില്‍ കൊണ്ടുപോകുകയും രഹസ്യമായി ചില കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു.

പിന്നീട് കാറില്‍ മേല്‍പ്പറമ്പിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ തന്നെ മര്‍ദ്ദിച്ച് അവശനാക്കി സംഘം 2 ലക്ഷം രൂപ ആവശ്യപ്പെട്ടു.തന്റെ കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ തലയ്ക്കും കൈയ്ക്കും ക്രൂരമായി അടിച്ചുപരിക്കേല്‍പ്പിച്ചു. ഒടുവില്‍ പ്രാണഭീതികൊണ്ട് ഭാര്യയുടെ സ്വര്‍ണ്ണമാല നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. തന്നെക്കൊണ്ട് ഭാര്യയെ ഫോണില്‍ വിളിപ്പിച്ച് സ്വര്‍ണ്ണമാല നല്‍കാന്‍ നിര്‍ബന്ധിപ്പിച്ചു. ആശുപത്രിക്ക് മുമ്പില്‍ കാര്‍ നിര്‍ത്തി സിദ്ധിഖ് ഇറങ്ങി ആശുപത്രിയിലേക്ക് പോവുകയും താന്‍ പറഞ്ഞതാണെന്ന് വരുത്തിച്ച് സ്വര്‍ണ്ണമാല കൈക്കലാക്കുകയും ചെയ്തിരുന്നു. അതിന് ശേഷം പലസ്ഥലത്തേക്കും കാര്‍ ഓടിച്ചുപോയി. മര്‍ദ്ദനമേറ്റ് താന്‍ തികച്ചും അവശനായിരുന്നു. ഇരു കൈകളും പിറകില്‍കെട്ടിയും വായില്‍ തുണി തിരുകിയുമാണ് തന്നെ പീഡിപ്പിച്ചത്. ഇതിനിടയില്‍ തന്റെ ഇന്നോവ കാറും സംഘം കൈക്കലാക്കി. പിറ്റേന്ന് പുലര്‍ച്ചെ കാസര്‍കോട്ട് റോഡറികില്‍ തന്നെ സംഘംതളളിയിടുകയായിരുന്നു. മരണ ഭീതി മൂലം സംഭവം ആരോടും പറഞ്ഞില്ല. മംഗലാപുരം ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച ഇതേ സംഘം ഫോണില്‍ ബന്ധപ്പെട്ട് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. സംഘത്തിന്റെ ശല്യം സഹിക്കാനാവാതെ ഒടുവില്‍ വിവരം ഹൊസ്ദുര്‍ഗ് സിഐക്ക് കൈമാറുകയായിരുന്നു. തീര്‍ത്തും സമര്‍ത്ഥമായ നീക്കത്തിലൂടെ സിഐയും സംഘവും ഇന്നലെ സന്ധ്യയോടെ മൂന്ന്‌പേരെ കാഞ്ഞങ്ങാട്ട് വെച്ചും ബേക്കല്‍ എസ് ഐ രണ്ട് പേരെ പാലക്കുന്നില്‍ വെച്ച് കൈയ്യോടെ പിടികൂടി. മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Kasaragod, Uduma, Police, Robbery.