വീട്ടുകാരെ കെട്ടിയിട്ട് കൊള്ളയടിച്ച കേസില്‍ മൈസൂര്‍ യുവാവ് വലയില്‍
May 28, 2014, 11:07 IST
കുമ്പള: (www.kasargodvartha.com 27.06.2014) കുമ്പളയില്‍ വീട്ടുകാരെ കെട്ടിയിട്ട് കൊള്ളയടിച്ച കേസില്‍ മൈസൂര്‍ യുവാവ് വലയിലായി. മൈസൂര്‍ കല്ല്യാണഗിരിയിലെ അഹമ്മദ് ജാവിദ് എന്ന യുവാവാണ് പോലീസിന്റെ വലയിലായത്. 2013 ഡിസംബര്‍ 22ന് രാത്രിയാണ് കുമ്പള മല്ലിക ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയും മംഗലാപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയുമായ രാജേഷ് ഷേണായിയുടെ വീട്ടില്‍ കവര്‍ച നടന്നത്. വീട്ടുകാരെ ബന്ദികളാക്കി 42 പവനും 25,000 രൂപയുമാണ് കവര്‍ന്നത്.
കവര്‍ച്ചാ സംഭവത്തില്‍ വീട്ടുകാരുടെ ബന്ധു ഉള്‍പെടെ ഏഴു പേരെ നേരെത്തേ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച നടന്ന വീട്ടിനടുത്ത താമസക്കാരനും രാജേഷ് ഷേണായിയുടെ ബന്ധുവുമായ അനില്‍ കുംബ്ലെ റോഡിലെ നരസിംഹ പൈ എന്ന മൂര്‍ത്തി(50), മംഗലാപുരം ബന്തര്‍ അന്‍സാരി റോഡ് സി.പി. ഹൗസിലെ അബ്ദുല്‍ ഗഫൂര്‍(52), കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിനടുത്ത മുഹമ്മദ് ഹാരിസ്(34), കര്‍ണാടക പുത്തൂര്‍ സംപ്യ ആര്യാപ്പുവിലെ അബ്ദുല്‍ അസീസ് (44), മംഗല്‍പാടി മുനീറ മന്‍സിലിലെ മുഹമ്മദ് അഷ്‌റഫ് (36), ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷനെടുത്തു കൊടുത്ത കര്‍ണാടക ബണ്ട്വാള്‍ പറങ്കിപ്പേട്ട കുഞ്ചത്തുകല്ലിലെ അബൂബക്കര്‍ സിദ്ദിഖ് (22), ഇയാളുടെ ബന്ധു അബൂബക്കര്‍ സിദ്ദിഖ് (29) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് 2013ല്‍ അറസ്റ്റിലായത്.
കവര്‍ച്ചാ കേസില്‍ പിടിയിലാകാനുണ്ടായിരുന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാളാണ് ഇപ്പോള്‍ വലയിലായിട്ടുള്ള അഹമ്മദ് ജാവിദ്. രാജേഷ് ഷേണായിയുടെ വീട്ടില്‍ അഞ്ചു കോടിയുടെ കുഴല്‍പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചുള്ള സംഘം കവര്‍ച്ച ആസുത്രണം ചെയ്തത്.
Also Read:
ബ്ലേഡ് മാഫിയയ്‌ക്കെതിരെ വാര്‍ത്ത: റിപോര്‍ട്ടര്‍ക്ക് ഡി വൈ എസ് പി യുടെ ഭീഷണി
Keywords: Kasaragod, Kumbala, Kumbala-native, arrest, Police, Robbery, gold, House, Shop, cash, Robbery: One more arrested.
Advertisement:
![]() |
File Photo |

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067