അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍
Jun 6, 2014, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2014) അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘത്തിലെ സൂത്രധാരനെ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പള ആരിക്കാടിയിലെ മുഹമ്മദ് ഫൈസലിനെ (28)യാണ് അറസ്റ്റ് ചെയ്തത്.
ഫൈസലില്‍ നിന്നും ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അന്തര്‍ സംസ്ഥാന ബൈക്ക് മോഷണ സംഘത്തിലെ സൂത്രധാരനാണ് അറസ്റ്റിലായ ഫൈസലെന്ന് പോലീസ് പറഞ്ഞു. ഫൈസലിന്റെ കൂട്ടാളികളായ സീതാംഗോളി രാജീവ് നഗറിലെ എസ്.എം നൗഷാദ് (21) ബംബ്രാണയിലെ നസീര്‍ (20) എന്നിവരെ മെയ് 18ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും 11 ബൈക്കുകളും മൂന്ന് കാറുകളും പോലീസ് പിടികൂടിയിരുന്നു.
വാഹനങ്ങള്‍ കൂടാതെ ഗ്യാസ് സിലണ്ടറുകളും സംഘം മോഷ്ടിച്ചതായി തെളിഞ്ഞിരുന്നു. കൂട്ടാളികള്‍ കുടുങ്ങിയതോടെ മുങ്ങിയ ഫൈസല്‍ കഴിഞ്ഞ ദിവസം രാത്രി തിരിച്ചെത്തിയതായുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Robbery, Case, Accuse, Arrest, Police, Car, Bike, Muhammed Faisal, Naseer, S.M Noushad.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067