കാസര്‍കോട് ടൗണ്‍ യുപി സ്‌കൂളില്‍ കവര്‍ച്ച; 2,500 രൂപ കവര്‍ന്നു
Sep 30, 2016, 10:30 IST
കാസര്‍കോട്:(www.kasargodvartha.com 30/09/2016) കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളില്‍ കവര്‍ച്ച. ഓഫീസ് മുറിയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 2,500 രൂപ കവര്‍ന്നു. ഹെഡ്മിസ്ട്രസിന്റെ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന
പി.ടി.എ ഫണ്ടില്‍ നിന്നുള്ള പണമാണ് നഷ്ടപ്പെട്ടത്.
ഓഫീസിലെ പത്തോളം അലമാരകള്‍ തുറന്നിട്ട നിലയിലായിരുന്നു. രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. പൂട്ടുപൊളിക്കാനുപയോഗിച്ച വെട്ടുകത്തി പോലീസ് സമീപത്തുനിന്നും കണ്ടെടുത്തു. മൈക്ക് പുറത്തെറിഞ്ഞ നിലയിലും കണ്ടെത്തി.
ഹെഡ്മിസട്രസ് കെ. സരോജിനിയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, school, Finance robbery case, Office, Room, Desk, Fund, Money, furniture, Robbery Kasaragod town UP School.