അടക്ക- കുരുമുളക് സൂക്ഷിച്ച കടയില്‍ കവര്‍ച്ച; രണ്ടു ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു
Jan 25, 2019, 11:45 IST
ഉപ്പള: (www.kasargodvartha.com 25.01.2019) അടക്ക- കുരുമുളക് സൂക്ഷിച്ച കടയില്‍ കവര്‍ച്ച. രണ്ടു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി. ബായാര്‍പദവിലെ അബ്ദുര്‍ റഹ് മാന്‍ ഹാജിയുടെ കടയിലാണ് വ്യാഴാഴ്ച രാത്രിയോടെ കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. കടയുടെ ഷട്ടര്‍ തകര്‍ത്ത നിലയിലാണ്.
സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് എയ്ഡ് പോസ്റ്റിന് 200 മീറ്റര്‍ മാത്രം അകലെയാണ് കട പ്രവര്‍ത്തിക്കുന്നത്. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Keywords: Robbery in Shop at Bayarpadavu, Uppala, Kasaragod, news, Robbery, Police, complaint, Shop, Kerala.