മൊബൈല്‍ കടകളില്‍ കവര്‍ച്ച; 10,000 രൂപയും മൊബൈല്‍ഫോണ്‍ സാമഗ്രികളും നഷ്ടപ്പെട്ടു
Dec 11, 2017, 16:51 IST
മഞ്ചേശ്വരം: (www.kasargodvartha.com 11.12.2017) ഹൊസങ്കടിയില്‍ രണ്ട് മൊബൈല്‍ കടകള്‍ കുത്തിതുറന്ന് കവര്‍ച്ച. മൊബൈല്‍ ഫോണ്‍ കടകളില്‍ നിന്ന് 10,000 രൂപയും 8,000 രൂപയുടെ മൊബൈല്‍ഫോണ്‍ സാമഗ്രികളുമാണ് നഷ്ടമായത്. ഞായറാഴ്ച രാത്രിയാണ് മൊബൈല്‍ കടകളില്‍ കവര്‍ച്ച നടന്നത്. ഹൊസങ്കടി ആനക്കല്‍ റോഡിലെ ബജെയിലെ നൗഫലിന്റെ സാദാത്ത് മൊബൈല്‍ കടയില്‍ നിന്ന് 6,000 രൂപയും 5,000 രൂപയുടെ മൊബൈല്‍ ഫോണ്‍ സാമഗ്രികളും സമീപത്തെ റഫയാസിന്റെ എം.പി. മൊബൈല്‍ കടയില്‍ നിന്ന് 4,000 രൂപയും മൊബൈല്‍ഫോണ്‍ സാമഗ്രികളുമാണ് കവര്‍ന്നത്.
ഈ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഹനീഫയുടെ ഫാഷന്‍ പര്‍ദ കടയിലും മോഷണശ്രമമുണ്ടായി. മൂന്നുകടകളുടെയും ഷട്ടറുകള്‍ കുത്തിയിളക്കിയ നിലയിലാണ്. മഞ്ചേശ്വരം പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Manjeshwaram, Cash, Police, Case, Robbery in mobile shops.