city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊബൈല്‍ കടയില്‍ കവര്‍ച്ച; മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപും നഷ്ടപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 12/04/2015) ട്രാഫിക് ജംഗ്ഷന് സമീപം മൊബൈല്‍ കടയില്‍ കവര്‍ച്ച. എക്‌സല്‍ മൊബൈല്‍ കടയിലാണ് ശനിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. കടയില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപും നഷ്ടപ്പെട്ടതായി ഉടമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊറക്കോട് ബിലാല്‍ നഗറിലെ മുഹമ്മദ് സൂപ്പിയുടെ ഉടമസ്ഥതയിലുള്ളതാണ് കട.

ശനിയാഴ്ച രാത്രി കടയടച്ച് വീട്ടില്‍ പോയതായിരുന്നു. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ഓടുകള്‍ ഇളക്കിമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വിരലടയാളവിദഗ്ദ്ധന്‍ പി. നാരയണന്റെ നേതൃത്വത്തില്‍ വിരലടയാളം ശേഖരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ട് വര്‍ഷം മുമ്പ് ഈ കടയില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് 60,000 രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്.

മൊബൈല്‍ കടയില്‍ കവര്‍ച്ച; മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപും നഷ്ടപ്പെട്ടു

മൊബൈല്‍ കടയില്‍ കവര്‍ച്ച; മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപും നഷ്ടപ്പെട്ടു

മൊബൈല്‍ കടയില്‍ കവര്‍ച്ച; മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപും നഷ്ടപ്പെട്ടു

മൊബൈല്‍ കടയില്‍ കവര്‍ച്ച; മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപും നഷ്ടപ്പെട്ടു

മൊബൈല്‍ കടയില്‍ കവര്‍ച്ച; മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപും നഷ്ടപ്പെട്ടു




ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍

Keywords: Kasaragod, Kerala, Mobile Phone, Shop, Robbery, Police, Case, Robbery in Mobile shop.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia