വിദ്യാനഗറില്‍ മൊബൈല്‍ കടയില്‍ ഒന്നര ലക്ഷത്തിന്റെ കവര്‍ച്ച
Jun 24, 2012, 11:00 IST
കാസര്‍കോട്: വിദ്യാനഗര്‍ ജംഗ്ഷനില്‍ മൊബൈല്‍ കടയില്‍ ഒന്നര ലക്ഷത്തിന്റെ കവര്‍ച്ച നടന്നു. വിദ്യാനഗറിലെ ഇര്‍ഷാദ്, റഷീദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബ്ലൈസ് മൊബൈല്‍ കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ 35 മൊബൈല്‍ ഫോണ്‍, ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന 10,000 രൂപ, റീചാര്‍ജ് കൂപ്പണുകള്‍ എന്നിവ കവര്‍ച്ച ചെയ്തു. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും കടയിലെത്തി തെളിവെടുപ്പ് നടത്തി.
Keywords: Robbery, mobile, Shop, Vidya Nagar, Kasaragod