city-gold-ad-for-blogger

മെഡിക്കല്‍ ഷോപ്പിലും സ്‌കൂളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

രാജപുരം: (www.kasargodvartha.com 25/07/2017) മെഡിക്കല്‍ ഷോപ്പിലും സ്‌കൂളിലും സൂപ്പര്‍ മാര്‍ക്കറ്റിലും നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചുള്ളിക്കര ടൗണിലെ ബേബി മേലത്തിന്റെ ലിന്നാസ് മെഡിക്കല്‍സ്, ചെറുപനത്തടി സെന്റ് മേരീസ് സ്‌കൂള്‍, കൊട്ടോടിയിലെ മൊയ്തുവിന്റെ ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവടങ്ങളിലാണ് കവര്‍ച്ച നടന്നത്.

മെഡിക്കല്‍ ഷോപ്പിലെയും ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റിലെയും പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 20,000 രൂപ, സ്മാര്‍ട്ട് ഫോണ്‍, എ ടി എം കാര്‍ഡ് അടക്കമുള്ള രേഖകളടങ്ങിയ ബാഗ് എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ ഇവിടെ തന്നെ കവറില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷാട്ക്കള്‍ കണ്ടിരുന്നില്ല.

മെഡിക്കല്‍ ഷോപ്പിലും സ്‌കൂളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 2000 രൂപയാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവിടെ കവര്‍ച്ച നടന്നത്. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി ചുള്ളിക്കര ടൗണില്‍ സ്ഥാപിച്ച സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. മലയോരത്ത് മോഷണങ്ങള്‍ പതിവായത് വ്യാപാരികളെയും പൊതുജനങ്ങളെയും ആശങ്കയിലാഴ്ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Robbery, School, Police, Investigation, News, ATM Card, Medical Shop, Robbery in medical shop and school.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia