മഞ്ചേശ്വരത്ത് ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപ കൊളളയടിച്ചു
Sep 6, 2016, 11:36 IST
മഞ്ചേശ്വരം: (www.kasargodvartha.com 06/09/2016) മഞ്ചേശ്വരം ഉദ്യാവറില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അരലക്ഷം രൂപ കവര്‍ന്നു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ എം റോഡിലെ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നാണ് പണം കൊള്ളയടിച്ചത്.
ഈയിടെ നാട്ടില്‍ വന്ന ഇബ്രാഹിം ഗള്‍ഫിലേക്ക് തിരിച്ചുപോയിരുന്നു. സ്‌കൂള്‍ അവധിയായതിനാല്‍ ഭാര്യയും രണ്ടു മക്കളും ബന്ധു വീട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിഞ്ഞത്.
പിറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. കുട്ടികളുടെ സ്‌കൂള്‍ ഫീസിനായി മാറ്റിവെച്ച 52,000 രൂപയാണ് മോഷണം പോയിരിക്കുന്നത്. പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ വേണ്ടി കവര്‍ച്ച നടന്ന കിടപ്പുമുറിയിലും സമീപ മുറികളിലും മുളക് വിതറുകയായിരുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Manjeshwaram, Robbery, Kasaragod, Kerala, Robbery in Manjeshwar; Rs. 50,000 stolen